മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ.നിരവധി സിനിമകളിൽ അഭിനയിച്ച താരം വിവാ ഹത്തോടു കൂടി അഭിനയ ജീവിതം വിട്ട് ഇപ്പോൾ കുടുംബ ജീവിതം നയിക്കുകയാണ്.താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്ക് വളരെ താല്പര്യം ആണ്. യോഗയിൽ ഏറെ താൽപര്യമുളള സംയുക്ത ഇടയ്ക്കിടെ താരം   യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്  യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. യോഗാഭ്യാസത്തിന്റെ വീഡിയോകൾ  ഷെയർ ചെയ്തിരിക്കുകയാണ് താരം.മെയ് വഴക്കത്തോടുള്ള താരത്തിന്റെ യോഗഭ്യാസം കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്.

പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള ജോഡികൾ ആയിരുന്നു ബിജു മേനോനും,സംയുകത വർമ്മയും. ഇവർ ഒന്നിച്ചു അഭിനയിച്ച മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നി സിനിമകൾ മതി പ്രേക്ഷകർക്ക്‌ ഇവരെ ഇഷ്ടപ്പെടാൻ. താരം സിനിമയിൽ നിന്നും വിട്ടുമാറാനുള്ള കാരണം ഒരിക്കൽ വനിതയുടെ അഭിമുഖത്തിൽ സംയുക്ത വെളിപ്പെടുത്തിയിരുന്നു. സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം.താരം പറയുന്നു.

സിനിമയിൽ ഇപ്പോളും ബിജു വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ. ഞാൻ വളരെ സന്തോഷത്തിലുമാണ്. സംയുക്ത വർമ്മ പറയുന്നു.