തെന്നിന്ധ്യയിലെ സൂപ്പർനായിക ആയ സാമന്ത അടുത്തിടെ മയോയിസിറ്റിസ് എന്ന അപൂർവ രോ​ഗവും പിടിപെട്ടിരുന്നു, താരത്തിന്റെ  ആശ്വാസ വാക്കുകളുമായി നിരവധി സഹതാരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ മറ്റൊരു താരമായ പിയ ബാജ്പേയ് രംഗത്തു എത്തിയിരിക്കുകയാണ്. തനിക്കും ഈ അസുഖത്തെ കുറിച്ച് നന്നയി അറിയാം, ഇതിന്റെ ലക്ഷണങ്ങൾ ഞാനും അനുഭവിച്ചതാണ് നടി പറയുന്നു. ഒരു സമയത്തു എനിക്ക് കാലിന് ചെറിയ നീര് വെക്കുകയും വേദന ഉണ്ടാകുകയും ചെയ്യ്തു. എന്നാൽ ആദ്യം ഞാൻ കാര്യമാക്കിയില്ല താരം പറയുന്നു.

ഞാൻ ആണ് വിചാരിച്ചു ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ ആണെന്ന, ശരിക്കും കാലിനെ വേദന വന്നിട്ട് സഹിക്കാൻ പറ്റിലായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ഒരുപാടു ഭയപ്പെടുകയും, വേദന കൊണ്ട് പുളയുകയും ചെയ്യ്തിരുന്നു. വല്ലാത്ത പേശി വേദന ആയിരുന്നു, ഡോക്ടറെ കാണിച്ചു. ടെസ്റ്റുകൾ ചെയ്തപ്പോൾ മയോസിറ്റിസ് ആയിരുന്നു. ഡോക്ടർ എന്നെ മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചിട്ടും എനിക്ക് മനസ്സിലായില്ല. തുടക്കത്തിൽ എനിക്ക് പേടി ഇല്ലായിരുന്നു. പക്ഷെ ലക്ഷണങ്ങളും മറ്റും വിവരങ്ങളും അറിഞ്ഞപ്പോൾ എനിക്ക് പേടിയായി.

പിന്നീട് മുംബയിൽ പോയി ഞാൻ രണ്ടാമത് ടെസ്റ്റ് ചെയ്യ്തു എന്നാൽ അന്ന് ഈ അസുഖം അല്ലെന്ന് തെളിഞ്ഞു. മിക്സഡ് റിപ്പോർട്ട് ആയിരുന്നു എനിക്ക്. ഞാൻ ഉറക്കെ കരഞ്ഞു. പക്ഷെ ആ ദിനങ്ങൾ എനിക്ക് ഭയാനകമായിരുന്നു. എനിക്ക് സമാന്തയുടെ ഇന്നത്തെ സാഹചര്യം മനസ്സിലാക്കാൻ പറ്റും. ഞാനവൾക്ക് നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു, പിയ ബാജ്പേയ് പറഞ്ഞു.