അഡാർ ലവ് എന്ന ചിത്രം കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ രണ്ടു താരങ്ങൾ ആണ് ഒമർ ലുലുവും, പ്രിയ പ്രകാശ് വാര്യരും. എന്നാൽ ഇരുവരും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള വാർത്ത ഇതിനു മുൻപ് പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് ആ  പിണക്കത്തിന്റെ കാരണം എന്ന് പറയുകയാണ് ഒമർ ലുലു. സിനിമയിൽ ബന്ധങ്ങൾക്ക് സ്ഥാനം ഇല്ല എന്നാൽ വിജയത്തിന് ഒരുപാടു സ്ഥാനം ഉണ്ട്.

എനിക്ക് ചിലപ്പോൾ അതിന്റെതായ ചില പ്രശ്നങ്ങൾ ഉണ്ട്, സിനിമയിൽ ചില മാറ്റങ്ങൾ വന്നപ്പോളേക്കും പ്രിയക്ക് അത് വിഷയം ആയി മാറിയിരുന്നു സിനിമ ചെയ്യുമ്പോൾ ഒരു മാറ്റം സംഭവിച്ചു കഴിഞ്ഞാൽ പിന്നീട്  ചില  പ്രേശ്നങ്ങൾ സ്വാഭാവികം. ഈ സിനിമ ചെയ്യുമ്പോൾ കുറച്ചു പ്ലസ് ടൂ പിള്ളേരെ വെച്ച് വേണം ചെയ്യാൻ എന്ന് തോന്നി. അങ്ങനെ സിനിമ വിജയിച്ചപ്പോളേക്കും അവർ വലിയ സ്റ്റാർ ആയി മാറി.

അതോടു സിനിമയുടെ ഗുണങ്ങൾ നഷ്ട്ടം ആയി. ആ സിനിമയില്ലേ പാട്ടു ഹിറ്റ് ആയതിനു ശേഷം അവർ പിന്നെ എന്റെ മുന്നിൽ എന്തോ ആരോ ആയെന്നുള്ള ഭാവം, ഞാൻ ശരിക്കും ചെറുതായതുപോലെ. ശരിക്കും പറഞ്ഞാൽ ഒറ്റപ്പെട്ട അവസ്ഥ. പിന്നീട് സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ചതെല്ലാം വളരെ യാദ്രിശ്ചികം, ഈ ചിത്രം നാല് ഭാഷകളിൽ റീമേക്ക് ചെയ്യുകയും ചെയ്യ്തു ഒമർ ലുലു പറയുന്നു.