എല്ലാ നടിനടന്മാരും പറയാറുണ്ട് സ്വന്തം നാട്ടിൽ വന്നാൽ  സന്തോഷം തോന്നാറുണ്ടെന്ന് എന്നാൽ തനിക്കും തോന്നുന്നുണ്ട് പക്ഷെ സ്വന്തം നാട്ടിൽ വന്നതിലുള്ള സന്തോഷത്തിനുമേലെ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ഓവർസ്പീഡിന് ഒരുപാട് തവണ ചെക്കിങ്ങിനു പിടിക്കപ്പെട്ട അതെ റോഡിൽ നടത്തുന്ന ഒരു പൊതുപരിപാടിയിൽ പ്രധാന അഥിതി ആയി പങ്കെടുക്കാൻ സാധിച്ചതിനാലാണ്.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ആകാശപാത സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കൂടിയാണ്. ആകാശപാതയുടെ ഉത്‌ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു പ്രിത്വി. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന താൻ സിനിമയിൽ സജീവമായപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയ ആളാണ്. പക്ഷേ തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. ‘കാപ്പ’ എന്ന എന്റെ പുതിയ സിനിമയില്‍ എന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ട്.

പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെയാണ് ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ് നടക്കുന്നത്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു ചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം. ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിന് ഞാന്‍ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു.ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.നടപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതുപോലുള്ള ഒരുപാട് വികസന പ്രവർത്തനങ്ങൾ ഇനിയുമുണ്ടാകട്ടെ എന്നും മേയർ ആര്യ രാജേന്ദ്രനും ടീമിനും അതിനു കഴിയട്ടെയെന്നും പൃഥ്വിരാജ് പറയുന്നു.