രാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും ഒന്നിക്കുന്ന എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് മെയ് 13 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസിക യുമാണ് ചിത്രത്തിലെ നായികമാര്‍.

സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന സിനിമയുടെ തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിലാഷ പിള്ളയുടെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണ പത്താം വളവ് . ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പി.ആര്‍.ഓ ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.