മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ നിരഞ്ജന ചെറുപ്പം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഗുരുവായൂർ വെച്ചായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം.അപ്രതീക്ഷിതമായി തന്റെ പ്രിയ സുഹൃത്തിന്റെ അരങ്ങേറ്റം കാണാൻ എത്തിയ രജീഷ വിജയനും ആൾകൂട്ടത്തിൽ താരമായി മാറി.

എന്നാൽ തന്റെ അരങ്ങേറ്റ സമയത് തന്റെ കാല്  തന്നോട് സഹരിക്കാത്തതിനെ പറ്റി ഒരു വീഡിയോ തന്നെ പങ്കു വെച്ചിരിക്കുകയാണ് നിരഞ്ജന അനൂപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ  പങ്കുവെച്ചിരിക്കുന്നത്.”അറിയാം പക്ഷെ കാലു പണി തന്നു ” എന്ന ക്യാപ്ഷൻ ആണ് വീഡിയോക്ക് കൊടുത്തിരിക്കുന്നത്.എന്നാലും ആ സമയത്തെ സ്പിരിറ്റ് സമ്മതിക്കാതിരിക്കാൻ പറ്റില്ലെന്നാണ് വരുന്ന കമന്റുകൾ മുഴുവൻ.”കഷ്ടമായിപ്പോയി എന്നാലും കൊഴപ്പമില്ലെടി ” എന്നാണ് വിജയ് യേശുദാസ് വീഡിയോക്ക് കൊടുത്തിരിക്കുന്ന കമന്റ്.

2015ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന മോഹൻലാൽ  ചിത്രത്തിലൂടെ ആണ് നിരഞ്ജന അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് പുത്തൻപണം, ഇര ,ബിടെക്ക്,ചതുർമുഖം എന്നീ സിനിമകളുൾപ്പടെ 15 ഓളം സിനിമകളിൽ നിരഞ്ജന ഇതുവരെ അഭിനയിച്ചിട്ടുണ്ട്.