നടന്‍ മോഹന്‍ലാൽ ഓരോ വർഷവും ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകി ഉയർത്തിക്കൊണ്ട് വരൻ വേണ്ടി ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ്.അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് മോഹൻലാൽ മുൻപോട്ടു വന്നിരിക്കുന്നത്.തന്റെ ആരാധകർ വളരെ ആവേശത്തിലാണ് ഇങ്ങനെ ഒരു കാരുണ്യ പ്രവർത്തിയിൽ അംഗമായതിൽ.

അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്‌സ് എന്ന സ്ഥാപനവും ഉണ്ട്.