കുറച്ച് സിനിമകളെ ചെയ്തു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് മേഘ്ന രാജ്, മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല.
ഇപ്പോൾ ചിരഞ്ജീവിയെ കുറിച്ചുള്ള ഓർമകൾ പങ്കു വെക്കുകയാണ് താരം. ഏതാണ്ട് 14 വർഷം മുൻപാണ് ചിരുവിന ആദ്യമായി കാണുന്നത്. സിനിമാ കുടുംബമാണ് രണ്ടുപേരുടെയും. വീട്ടുകാർക്കും തമ്മിൽ പരിചയമുണ്ട്. തന്നെ ആദ്യം പരിചയപ്പെടുത്തുന്നത് അമ്മയാണ്. അപ്പോൾ എന്തോ ഒരു മാന്ത്രികത അനുഭവപ്പെട്ടിരുന്നു. എന്നാൽ നാളെ ജീവൻറെ പാതിയായി മാറുമെന്ന് ഒന്നും അപ്പോൾ കരുതിയില്ല. എന്തോ ഒരു ആത്മബന്ധം ആദ്യ കാഴ്ചയിൽ തന്നെ അനുഭവപ്പെട്ടിരുന്നു. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു ആൺ കുട്ടിയാണെന്ന്. പെണ്ണാണ് എന്നാണ് താൻ പറഞ്ഞത്. കുഞ്ഞിൻറെ മുഖം കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അദ്ദേഹം. മേഘ്ന പറഞ്ഞു.
