മലയാളികളുടെപ്രിയപ്പെട്ട നടിയാണ് മീരാജാസ്മിൻ. കുറച്ച ദിവസങ്ങൾക്കു മുൻപാണ് താരം ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുങ്ങിയത്. ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് ഒന്നരലക്ഷത്തോളം ഫോളോവേഴ്സിനേ താരം നേടിയിരുന്നു. വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത് എങ്കിലും തനിക്ക് ലഭിച്ച ആരാധകരുടെ സ്നേഹ വരവേൽപ്പിൽ താരം ആരാധകർക്ക് നന്ദി അറിയിച്ചിരുന്നു ആരാധകരുടെ സ്നേഹത്തിന് നൃത്തത്തിലൂടെ ആണ് താരം നന്ദി പറഞ്ഞത. ഇപ്പോൾ മീര തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

സ്വയം മായാജാലം സ്രെഷിട്ടികൂ എന്ന ക്യാപ്ഷനോടെ ആണ് താരം തന്റെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്തു നിന്നും താരത്തിന് ലഭിച്ചത്. ഇതിനകം തന്നെ ചിത്രം ഏതാണ്ട് നാൽപതിനായിരത്തിലധികം ലൈക്കുകൾ നേടിയിട്ടുണ്ട്.ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് മടങ്ങി എത്തുന്നത്  .ചിത്രത്തിന്റെ പേരെ മകൾ യെന്ന് ആണ് ജയറാം ആണ് ചിത്രത്തിലെ നായകൻ.

ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തുടങ്ങിയിരിന്നു. മലയാളികൾ കൂടുതൽ ആഗ്രഹിക്കുന്നതു മീരയുടെ വീണ്ടുമുള്ള ഒരു തിരിച്ചു വരവ് തന്നയാണ്. മീര എന്ന അഭിനേത്രിയെ സമർഥമായി ഉപയോഗിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കാളിദാസ് ജയറാം നായകനായി 2018 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പൂമരത്തിൽ ഒരു അതിഥി വേഷത്തിൽ മീര എത്തിയിരുന്നു. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് താരം. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് താരം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.