ഐശ്വര്യ ലക്ഷ്മി നായികയായ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രം തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷബീർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.ഒരു സ്കൂൾ അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത്. നാട്ടിൻ പുറത്ത് കഥ നടക്കുന്ന പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗായിക അഞ്ജു ജോസഫ് അടക്കമുള്ളവരും രമേഷ് പിഷാരടിയുമെല്ലാം സിനിമയുടെ ഭാ​ഗമായിരുന്നു.

ചിത്രത്തിൽ ഇരുപത്തിയെട്ട്കാരിയായ അർച്ചനക്ക് വേണ്ടി നിരവധി വിവാഹാലോചനകൾ വരുകയും അത് പാതി വഴിയിൽ നഷ്ട്ടപെടുകയും ചെയ്യുന്നത് കാണിക്കുന്നുണ്ട്. ജീവിതത്തിൽ മാട്രിമോണി പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ വിശേഷങ്ങൾ പങ്കുവെച്ചത്. ‘ഞാനായിട്ട് ഇതുവരെ മാട്രിമോണി പ്രൊഫൈൽ തുറന്നിട്ടില്ല. പക്ഷെ അമ്മ എന്റെ പേരിൽ പ്രൊഫൈൽ ആരംഭിക്കുകയും ആലോചനകൾ വരികയും ചെയ്തിരുന്നു.എന്റെ പേരിൽ തുടങ്ങിയിരിക്കുന്നത് കൊണ്ട് നാണക്കേട് ഉണ്ടെന്നും പറഞ്ഞു അമ്മ എന്റെ പേര് മാറ്റി അമ്മയുടെ പേര ചേർത്തിരുന്നു.

എന്നെങ്കിലും വിവാഹിതയാകുവാണെങ്കിൽ അത് ലൗ മാരിയേജ് ആണു ആലോചിക്കുന്നത്. ഈ കാര്യങ്ങൾ എല്ലാം തന്നെ അമ്മയോട് പറഞ്ഞിരുന്നു. ഇപ്പോൾ അമ്മ നിർബന്ധിക്കാറുമില്ല. ആ മാട്രിമോണി പ്രൊഫൈലും ഇപ്പോഴില്ല. അർച്ചന 31 നോട്ട് ഔട്ട് എന്റർട്ടെയിനിങ്ങായിരിക്കും. ഇങ്ങനെ ഒരു സമയത്ത് നമുക്കൊരു രണ്ട് മണിക്കൂർ സന്തോഷമായി ഇരിക്കാൻ പറ്റുക അത് തന്നെയാണ് ഒരു സിനിമയുടെ വിജയവും.