മലയളത്തിലെ ലേഡി സൂപ്പർസ്റ്റാറായ താരമാണ് മഞ്ജു വാര്യർ. താരത്തിന്റെ ദുബായിലുള്ള ഫാൻസിനെ കണ്ടു കണ്ണ് തള്ളിയെന്നു ആരാധകർ ഒന്നടങ്കം പറയുന്നു. പൊതുവെ നടന്മാരയാ  സൂപ്പർസ്റ്റാറുകൾ എത്തുമ്പോളാണ് ഇങ്ങനെ ഒരു ഫാൻസിന്റെ തള്ളൽ ഉണ്ടാകുന്നത്, എന്നാൽ അത് തിരുത്തിക്കുറിച്ചു കൊണ്ടുള്ള വരവായിരുന്നു മഞ്ജുവാര്യരുടെ. താരം ദുബായിൽ എത്തിക്കഴിഞ്ഞാൽ അവിടെയുള്ള എല്ലാം മലയാളികളും കാണാൻ എത്തുന്നത് ഒരു പതിവാണ്. ഈ തവണയും അതിനു ഒരു മാറ്റവും ഉണ്ടായില്ല.

ഇന്ത്യൻ കോഫി ഹൗസ്സിന്റെ  റീലോഞ്ചിന് വേണ്ടിയാണ് മഞ്ജുവും, മിഥുനും ദുബായിൽ എത്തിയത്. മഞ്ജുവിനെ കണ്ടു ആളുകളുടെ തിക്കും തിരക്കും ഒന്നുവേറെ തന്നെയായിരുന്നു, നിരവധി ആളുകൾ സെൽഫി എടുക്കാൻ  ഓടി വന്നിരുന്നു, അത്രമാത്ര൦ പ്രിയങ്കരി ആണ് മലയാളികൾക്ക് ഈ ലേഡി സൂപ്പർസ്റ്റാറിനെ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്നും വിട്ടുമാറി നിന്ന താരം വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയത് ഒരു ഒന്നൊന്നര തിരിച്ചു വരവ് തന്നെയാണന്നു പറയാം.

തന്റെ ജീവിതത്തിനു മാത്രം ഇമ്പോർട്ടന്റ് നൽകിയ ഈ താരം പിന്നീട് അങ്ങോട്ട് മലയാളികൾക്ക് പ്രചോദനമായത് മാറിയത് താരത്തിന്റെ ആ വലിയ ഒരു തിരിച്ചുവരവ് തന്നെയാണ്. ഇന്ന് നിരവധി സ്ത്രീകൾക്ക് ഒരു ഇൻസ്പിരിഷൻ തന്നെയാണ് മഞ്ജുവാര്യർ എന്ന ഈ  നടി. ഈ ഒരു തിരക്കിൽ നിന്നും തന്നെ മനസിലാകും മഞ്ജു വാര്യർ  എന്ന ഈ താരത്തിനോടുള്ള സ്നേഹം. ഓരോരുത്തരും മഞ്ജുവിനെ കാണാൻ തിങ്ങി നിറഞ്ഞാണ് കാത്തുനിന്നത്.