മലയാളത്തിൽ ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ ഏഷ്യാനെറ്റ് എന്നും ജനഹൃദയം കീഴടക്കുന്ന നിമിഷങ്ങൾ സമ്മാനിക്കാറുള്ള ചാനലാണ്. പ്രേക്ഷകർ ഇഷ്ടപ്പെട്ട ധാരാളം സീരിയലുകളാണ് ഏഷ്യാനെറ്റിലുള്ളത്. ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലെ കൺമണിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് മനീഷ മോഹൻ. ഇപ്പോഴിതാ, കേരളത്തിലെ മുൻ മന്ത്രിയും നടനും എം എൽ എയും എല്ലാമായ കെ ബി ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് എത്തിയ മനീഷയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മനീഷയ്ക്ക് ഒപ്പം സീരിയലിലെ സഹ അഭിനേതാക്കളായ അർച്ചന സുശീലൻ, അഞ്ചിത തുടങ്ങിയ താരങ്ങളുമുണ്ടായിരുന്നു.വേലക്കാരി ആയി ജോലി ചെയ്യുന്ന കണ്മണി എന്ന പെൺകുട്ടി അവിടുത്തെ പയ്യനുമായി വിവാഹിതയായ ശേഷമുള്ള മുഹൂർത്തങ്ങളാണ് സീരിയലിൽ കാണാൻ സാധിക്കുന്നത്. കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവപ്രതിഭയായ മനീഷ മഹേഷാണ്.
മനീഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പാടാത്ത പൈങ്കിളിയിലെ കണ്മണിയായി കണ്ടപ്രേക്ഷകർ ശരിക്കും ഞെട്ടിപ്പിക്കുന്ന ലുക്കിലാണ് മനീഷ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നത്. ഇത് ഞങ്ങളുടെ കണ്മണി തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
