Connect with us

സിനിമ വാർത്തകൾ

വിമർശനങ്ങൾ ഉണ്ടാകും എന്ന പൂർണബോധ്യത്തോടുകൂടിയും ,അവിടെ നല്ലതും ചീത്തയും ഉണ്ടാകും എന്ന അറിവോടെയും ,അവിടെ കളിക്കേണ്ട ഗെയിം എന്നാലാകുംപോലെ ചെയ്യും എന്നും ഉറപ്പിച്ചിട്ടാണ് പോയത്

Published

on

ബിഗ്‌ബോസിലെ മത്സരാത്ഥികളിൽ ഏറെ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് കിടിലൻ ഫിറോസ്, ബിഗ്‌ബോസിൽ എല്ലാവരെയും വ്യക്തിപരമായി ആക്രമിച്ചും വീടിനകത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചും മത്സരാർത്ഥികളുടെയെല്ലാം പൊതു ശത്രുവായി പൊളി ഫിറോസ് ഉണ്ടായിരുന്നപ്പോൾ മറ്റുള്ളവരുടെ കാഴ്ച അധികം കിടിലം ഫിറോസിലേക്ക് എത്തിയിരുന്നില്ല. ബിഗ് ബോസ് വീടിന്റെ ഏതെങ്കിലും ഒരു കോണിൽ അനന്തശയനം ചെയ്തും ആരൊക്കെ ഫൈനൽ ഫൈവിൽ എത്തും, ആരാവും ഈ ആഴ്ച പുറത്തുപോവുക എന്നൊക്കെ പ്രവചിച്ചും ശാരീരിക അധ്വാനം വേണ്ട ടാസ്കുകളിൽ നിന്നും ഒഴിവുകഴിവ് പറഞ്ഞുമൊക്കെ അലസതയോടെ മാറി നിൽക്കുകയായിരുന്നു കിടിലം.​ എന്നാൽ ഫിറോസ് പുറത്ത് പോയതിനു പിന്നാലെ കിടിലം കളി മാറ്റിപിടിക്കുക ആയിരുന്നു, ഇപ്പോൾ തന്നെ വിമർശിച്ചവർക്ക് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

അത്രമേൽ പ്രിയപ്പെട്ടവരേ , ഒരുപാടിഷ്ടം ബഹുമാനം എന്നെ 95 ദിവസങ്ങൾ BIGGBOSS പോലൊരു ഷോയിൽ വീഴാതെ കാത്തതിന് !! വീണുപോകും എന്ന് തോന്നിയിടങ്ങളിൽ താങ്ങായിരുന്നതിന് !! ഒരിക്കൽ കൂടി ഒരുപാടിഷ്ടം .പോയതെന്തിനാണൊ അത് സാദ്ധ്യമാക്കും എന്നത് നിങ്ങളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു .അത് നടക്കുക തന്നെ ചെയ്യും !! ഇനി ചില സുഹൃത്തുക്കളോടാണ് . BIGG BOSS house ലേക്കാണ് പോകുന്നതെന്നും ,വിമർശനങ്ങൾ ഉണ്ടാകും എന്ന പൂർണബോധ്യത്തോടുകൂടിയും ,അവിടെ നല്ലതും ചീത്തയും ഉണ്ടാകും എന്ന അറിവോടെയും ,അവിടെ കളിക്കേണ്ട ഗെയിം എന്നാലാകുംപോലെ ചെയ്യും എന്നും ഉറപ്പിച്ചിട്ടാണ് പോയത് .തമ്മിൽ മത്സരിച്ച ഒരാൾക്കും പരസ്പരം വൈരാഗ്യമോ സങ്കടങ്ങളൊ ഇല്ല . എന്നിട്ടും ഈ പേജിൽ വന്ന് മനസ്സിലെ ദേഷ്യം പ്രകടിപ്പിച്ചു ,

വിമർശനം എന്നപേരിൽ വായിൽതോന്നിയത് പറയാൻ ശ്രമിക്കുന്നവർ ദയവായി unfollow ചെയ്യാമോ ?? നിരൂപണങ്ങൾക് സ്വാഗതം വിമർശങ്ങൾക്കും സുസ്വാഗതം . ആർമി ടീമുകൾ , ഷോ യെ ഷോ ആയി കാണാൻ കഴിയാത്തവർ , എന്റെ ആശയങ്ങളോട് പൊരുത്തപ്പെടാൻ ആകാത്തവർ , ശത്രുവായി കാണുന്നവർ , വെറുപ്പുള്ളവർ , ചാരിറ്റി ചെയ്യുന്നതിൽ അസഹിഷ്ണുത ഉള്ളവർ ഒക്കെ ഒന്ന് unfollow ചെയ്യാമോ ?? ഒപ്പം നിൽക്കുന്ന ഒരുപാടു പേരുണ്ട് . ഞങ്ങളിവിടെ ഞങ്ങളുടെ സൗഹൃദത്തിന്റെ വസന്തം തീർത്തോട്ടെ . ആരോഗ്യകരമായ എന്ത് ചോദ്യത്തിനും ഏഷ്യാനെറ്റ് ന്റെ എഗ്രിമെന്റ് നെ ബാധിക്കാത്ത രീതിയിൽ ഉത്തരം നൽകാം . അതല്ലാതെയുള്ളവരൊക്കെ പോയി വായോ . ഇനിയൊരിക്കൽ കൂടാം നമുക്ക് . അപ്പൊ പ്രകാശം പരക്കട്ടെ എന്നാണ് ഫിറോസ് പറയുന്നത്

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending