ജൂൺ 22 ഇന്നലെ ഇളയ ദളപതി വിജയുടെ 47-ാം പിറന്നാളായിരുന്നു. തമിഴിലും മലയാളത്തിലുമടക്കം നിരവധി ആളുകൾ ആശംസകളറിയിച്ചിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് ദളപതിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ദളപതിയുടെ ഒരു ആരാധികയാണ് കീർത്തി സുരേഷ്. ഭൈരവ, സർക്കാർ എന്നീ സിനിമകളിൽ വിജയ്‌യുടെ നായികയായി അഭിനയിച്ച കീർത്തി വ്യത്യസ്ത രീതിയിലാണ് വിജയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
വിജയ് സിനിമ ഭൂപതിയിലെ ‘ആൾ തോട്ട ഭൂപതി’ എന്ന പാട്ടിന് നൃത്തം ചെയ്താണ് കീർത്തി പിറന്നാൾ ആശംസിച്ചത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ പിറന്നാളിന് മുന്നോടിയായി താരത്തിനൊപ്പം വർക്ക് ചെയ്ത സഹപ്രവർത്തകരും സംവിധായകരും ട്വിറ്ററിൽ ഒരുമിച്ച് സംവദിച്ചിരുന്നു. ഈ അവസരത്തിൽ വിജയ്ക്ക് ചൈനീസ് ഭക്ഷണം ഒരുപാട് ഇഷ്ടമാണെന്ന് കീർത്തി വെളിപ്പെടുത്തിയിരുന്നു. തൻ വിജയിയുടെ വലിയൊരു ഫാൻ ആണെന്നും കീർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
