Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ഇതിനു മുൻപുള്ള തന്റെ പിറന്നാളുകൾ എല്ലാം ഭയപ്പാടുകൾ ഉള്ളതായിരുന്നു, ഇന്നാണ് ഞാൻ സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുന്നത്

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടർ ജിനു പ്രിയ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, ഇതിനു മുൻപുള്ള പിറന്നാളുകൾ തനിക്ക് ഭയപ്പാട് ഉള്ളതായിരുന്നു, എന്നാൽ താൻ ഏറെ സന്തോഷിക്കുന്ന പിറന്നാൾ ആനിന്ന് എന്നാണ് ജിനു പ്രിയ പറയുന്നത്.

കഴിഞ്ഞ പിറന്നാൾ വരെ എന്റെ മുഖം FB യിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ പിറന്നാളിന് മാസ്ക്കിട്ട ജന്മദിനം എന്ന പേരിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജൂൺ 16 ആകുമ്പോഴേക്കും അതേ മുഖം ദേശീയ മാധ്യമങ്ങളിൽവരെ എത്തി നിൽക്കുന്നു. ഒരു വർഷം കൊണ്ട് ജീവിതം വല്ലാതെ മാറിയിരിക്കുന്നു.

Advertisement. Scroll to continue reading.

കഴിഞ്ഞ വർഷത്തെ മാനസികമായ അരക്ഷിതാവസ്ഥകളിൽ നിന്ന് ജീവിതത്തിന്റെ വർണ്ണങ്ങൾ തിരയുന്ന ഒരു കൗമാരക്കാരിയുടെ കൗതുകങ്ങളിലേക്ക് എന്റെ ചിന്തകൾ എത്തി നിൽക്കുമ്പോൾ പ്രിയയുടെ ആദ്യത്തെ ജൂൺ 16 ഒരു സന്തോഷമാവുകയാണ്. പൊതുവിൽ ജൂൺ പതിനാറുകളെ എനിക്ക് ഭയമായിരുന്നു; വയസ്സു കൂട്ടുന്ന ഒരു ദിനം എന്നതിലുപരി പ്രത്യേകതകളൊന്നും ഈ ദിവസത്തിനുളളതായി തോന്നിയിട്ടില്ല.

എന്റെ FB വാൾ ചികയുമ്പോൾ കഴിഞ്ഞു പോയ ഓരോ ജൂൺ 16 കളും ഓരോ സങ്കടങ്ങളാണെന്ന് തോന്നാറുണ്ട്… എന്നാൽ ഇക്കുറി ജിനുവിൽ നിന്ന് പ്രിയയിലേക്ക് പൂർണ്ണമായും മാറിയ ശേഷമുളള ഈ ജൻമദിനത്തിൽ ഏറിയ വയസ്സിനേക്കാൾ ആത്മവിശ്വാസത്തെയാണ് ഞാൻ കാണുന്നത്. എന്നെ ഞാനാക്കിയ എല്ലാവർക്കും, എന്നെ ഞാനായി കാണുന്ന എല്ലാവർക്കും, ഈ ഒന്നാം പിറന്നാളിന്റെ സ്നേഹമധുരം ഞാൻ സമർപ്പിക്കുന്നു

Advertisement. Scroll to continue reading.

You May Also Like

Advertisement