സൗബിൻ ഷഹീർ നായകനായ ‘ജിന്ന്’ ടീസർ പുറത്തു.ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ഭരതൻ ആണ്. ഒരുപാടു ദുരൂഹത നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വർണ്ണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരത് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്’ ജിന്ന്’. ഷൈൻ ടോം ചാക്കോ ,സാബു മോൻ , ഷറഫുദ്ധീൻ , ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കലി സിനിമയുടെ രാജേഷ് ഗോപിനാഥൻ ആണ്.

സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍.സംഗീതം പ്രശാന്ത് പിള്ള. സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവരാണ് ഗാനരചന. എഡിറ്റിംഗ് ദീപു ജോസഫ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യില്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍.