മലയാളസിനിമയിൽ അഭിനയത്തിന് പ്രധാന്യം കൽപ്പിച്ച നടൻ ആണ് ജഗദീഷ്. തനിക്കു അഭിനയം മാത്രമല്ല കഥ,തിരകഥ , സംഭാഷണം എന്നി നിലകളിലും തന്റെ വ്യക്തിമുദ്ര നൽകിയ നടൻ കൂടിയാണ് ജഗദീഷ്. മിനി സ്‌ക്രീനിൽ ജഡ്ജായും സജീവമാണ് താരം. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ ആണ് ജഗദീഷിന്റെ തുടക്കം. ഇതുവരെ 350 ഓളം സിനിമകളിൽ നടനയും,സഹനടനയും അഭിനയിച്ചിട്ടുണ്ട്താരം. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചും ആർക്കും അത്ര പരിചയം ഇല്ല. എന്നാൽ ഇപ്പോൾ അതിന്റെ കാരണം വെളിപ്പെടുത്തി നടൻ ജഗദീഷ്.

തന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമാണ് ഭാര്യ. എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും താല്‍പ്പര്യമുണ്ടോ അത്രത്തോളം അതില്‍ നിന്നും മുഖം തിരിഞ്ഞ് നടക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്. സ്വകാര്യ ജീവിതത്തെ അല്പ്പം പോലും പരസ്യത്തെടുത്താന്‍ ആഗ്രഹിക്കാത്തവളാണ് അവള്‍.എന്തെങ്കിലും സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍ സമീപിച്ചാലും രമ തയ്യാറാവില്ല.അതുകൊണ്ടാണ് അത്തരം ഫോട്ടോ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡയയില്‍ അവളുടെ ഫോട്ടോ പങ്കുവെക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ആളുകളാണ്. അഭിപ്രായ വിത്യാസങ്ങള്‍ക്കിടയിലെ യോജിപ്പാണ് ഞങ്ങളുടെ വിജയം. തന്റെ ഭാര്യയെക്കുറിച്ച് ആരെങ്കിലും തന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും എന്റെ രണ്ട് പെണ്‍ മക്കളും പഠിച്ച് ഡോക്ടര്‍മ്മാരായതിന്റെ എല്ലാ ക്രെഡിറ്റും രമയ്ക്ക് മാത്രമാണ് ജഗദീഷ് പറയുന്നു.

ഗവ.ആർട്ട്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദവും നേടി.  തിരുവനന്തപുരം എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടങ്ങി.