മലയാള സിനിമയിലെ താര പുത്രരിൽ ഒരു താരം ആണ് ദുൽഖർ സൽമാൻ. അച്ഛനായ നടൻ മമ്മൂട്ടിയുടെ അതെ പാത പിന്തുടർന്നാണ് മകനും സിനിമയിൽ എത്തിയത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടിയ ആദ്യ മലയാളം താരമായി മാറി ദുൽഖർ സൽമാൻ. തനിക്ക് ഒരു കോടി ഫോളോവർമാർ തികഞ്ഞ കാര്യം ദുൽഖർ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവയ്ക്കുകയും ഫോളോവർമാർക്ക് സ്നേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്.’എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും സ്നേഹം’ ദുൽഖർ കുറിച്ചു.

ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 44 ലക്ഷം ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം.മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ മുൻ പന്തിയിലാണ് ദുൽഖർ. തെന്നിന്ത്യൻ താരങ്ങളിൽ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് താരം.1.73 കോടി ഫോളോവർമാരുള്ള അല്ലു അർജുനാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 1.46 കോടി ഫോളോവർമാരുമായി വിജയ് ദേവരകൊണ്ടയാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് സൂപ്പർ താരങ്ങളായ പ്രഭാസും, മഹേഷ് ബാബുവുമാണ് ഇൻസ്റ്റ ഫോളോവർമാരുടെ എണ്ണത്തിൽ ആദ്യ അഞ്ചിൽ ഉൾപ്പെടുന്ന മറ്റ് തെന്നിന്ത്യൻ താരങ്ങൾ. 79 ലക്ഷം രണ്ടുപേരുടയും ഫോളോമാരുടെ എണ്ണം.

ദുല്ഖർ തന്റെ കരിയറുമായി ബന്ധപെട്ടതും ,തന്റെ വ്യക്തിപരമായ വിശേഷങ്ങളും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. രസകരമായ ഭാഷയിൽ വീട്ടുകാര്യങ്ങളും സിനിമാ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയും ചെയ്യുന്നു.കൂടാതെ ആരാധകരോട് തന്റെ വിശേഷങ്ങൾ പങ്കു വെക്കാനും , സംവദിക്കാനും വേണ്ടി ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറുണ്ട്.