തെന്നിന്ധ്യയിലും, മലയാളസിനിമയിലും ഒരുപോലെ തിളങ്ങി നിന്ന താരം ആണ് ശരണ്യമോഹൻ. താരം വിവാഹം കഴിഞ്ഞതോടു സിനിമയിൽ നിന്ന് വിട്ടു തന്റെ കുടുംബ ജീവിതവുമായി മുന്നോട്ടു പോകുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയിൽ സജീവമായ ശരണ്യ തന്റെ ചിത്രങ്ങളും, വീഡിയോകളും , കുടുമ്ബവിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. മക്കളായ അന്നപൂർണയുടയും, അനന്തപദ്മനാഭന്റെയും വിശേഷങ്ങൾ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ശരണ്യ മാത്രമല്ല ഭർത്താവ് ഡോക്ടർ അരവിന്ദും സോഷ്യൽ മീഡിയിൽ സജീവമാണ്.ഇരുവരുടയും ടിക്ടോക വീഡിയോകളും വൈറൽ ആകുകയും ചെയ്യ്തിട്ടുണ്ട്. 2015 ൽ ആണ് അരവിന്ദും, ശരണ്യയും വിവാഹിതരായതു.

ഇപ്പോൾ വിവാഹത്തെ കുറിച്ചും,പ്രണയത്തെകുറിച്ചും താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത. അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ വിശേഷങ്ങളും പ്രണയത്തെ കുറിച്ചും ശരണ്യയും അരവിന്ദും മനസ് തുറന്നത്. നാട്ട് നടപ്പ് അനുസരിച്ച് താലികെട്ടി ഭർത്താവിനൊപ്പം പോകുമ്പോൾ പെൺകുട്ടികൾ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും എല്ലാം കെട്ടിപ്പിടിച്ച് കരയുന്നതും ഒരു ആചാരം പോലെ തന്നെയാണെന്നും എന്നാൽ തന്റെ കല്യാണത്തിന് ആ ഒരു കരച്ചിൽ താൻ മറന്ന് പോയതെന്നും ശരണ്യ മോഹൻ പറയുന്നു.

ശരണ്യ പറയുന്നത് കാറിൽ കയറി ഇരുന്നപ്പോളാണ് താൻ കരഞ്ഞിലല്ലോ യെന്നോർത്ത്.കൂടാതെ നാലാം കല്യാണത്തിന് വീട്ടിലേക്കു തിരിച്ചു വരുമല്ലോ അതുകൊണ്ടുള്ള സന്തോഷവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്ന് താരം പറയുന്നു. വിവാഹ ശേഷമാണ് പ്രണയിച്ചത്. കെമിസ്ട്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ശരണ്യയെ അരവിന്ദ് കാണുന്നത്. ചിത്രത്തിന്റെ എഡിറ്റർ അരവിന്ദിന്റെ സുഹൃത്ത് ആയിരുന്നു. കല്യാണം കഴിക്കാം എന്ന പ്രപ്പോസ് മുന്നോട്ട് വെച്ചത് അരവിന്ദ് തന്നെയാണ്. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നുശരണ്യ തുറന്നു പറഞ്ഞു.