പ്രണയം പകുതി വെച്ച് നിര്‍ത്തിയതിനും പ്രണയം നിരസിച്ചതിനുമൊക്കെ ജീവനെടുത്ത് പക തീര്‍ക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ മനസ്സും കണ്ണുംനിറയ്ക്കുന്ന ഒരു വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ ശ്രെദ്ധ നേടുന്നത്. യഥാര്‍ത്ഥ പ്രണയം ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ മികച്ച ഉദാഹരമാണ് ഈ വീഡിയോ.

അല്ലെങ്കിലും അത്ഭുതം നിറഞ്ഞതാണല്ലോ നമ്മളുടെ ഒക്കെ ജീവിതം. വിചാരിക്കാതെ ഇരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ഒരു മെസ്സേജ് ആയിരിക്കാം നാളെ നിങ്ങളുടെ ജീവിത പങ്കാളി. അങ്ങനെ കുറെ നാളുകൾക്കു മുന്നേ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നു. പിന്നീട സംസാരിക്കാതെ ഒരു ദിവസം കടന്നു പോകാതെയാകുന്നു. ഇരുവരും പ്രണയം തിരിച്ചറിയുന്നു. ഇവരുടെ സ്നേഹം തിരിച്ചറിഞ്ഞു വീട്ടുകാരും കൂടെ നില്കുന്നു.

അങ്ങനെ പ്രവാസ ജീവിതം കഴിഞ്ഞ നാട്ടിൽ എത്തിയ പ്രണയിനിയെ സ്വീകരിക്കാൻ വീട്ടുകാരോടൊപ്പം എത്തി കാണുന്നു. ആ ഒരു ദിവസം മെമ്മറിബിൾ ആകാൻ വേണ്ടി കൂട്ടുകാരും കൂടെ കൂടിയപ്പോൾ സംഗതി കളർ ആയി.പിന്നീട് ഇരുവരുടെയും വിവാഹം കഴിഞ്ഞിരിക്കുകയും ആണ്. സ്റ്റാറിന് തോമസിന്റെയും ബിസ്മിയുടെയും പ്രണയം പൂവണിഞ്ഞ സന്തോഷത്തിലാണ് ഇരുവരുടെയും വീട്ടുകാരും കൂട്ടുകാരും.