മലയാളികളുടെ പ്രിയപ്പെട്ട നടി ആണ് മാളവിക നായർ, താരം  ഇപ്പോൾ തന്റെ ഒരു പുതിയ സന്തോഷം ആണ് പങ്കുവെച്ചിരിക്കുന്നത്. ബിരുദാനന്തര പഠനം പൂർത്തിയാക്കി  ഗ്രാജുവേഷൻ ചടങ്ങിൽ തിളങ്ങി താരം.  എറണാകുളം സെന്റ് തെരേസ കോളേജിൽ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്, താരം അഞ്ചു വര്ഷം ആയിരുന്നു ഇവിടെ പഠനത്തിനായി ചിലവഴിച്ചത്. കൂടാതെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക വിജയിച്ചത

ഈ കോളേജിലെ പി ജി ടോപ്പർ ആയിരുന്നു താരം.  ബി എ കമ്യൂണിക്കേറ്റീവി ഇംഗ്ളീഷിൽ ആയിരുന്നു  താരം ഈ  പഠനം പൂർത്തിയാക്കിയത്. താരത്തിനെ ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായ കറുത്ത് പക്ഷികൾ എന്ന ചിത്രത്തിലൂടെ ബാല താരമായി ആണ് മാളവിക സിനിമയിലേക്ക് എത്തിയത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും മാളവിക ക്കു ലഭിച്ചിരുന്നു. കറുത്ത് പക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപത്രം വളരെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റുകയും ചെയ്യ്തു. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ് പ്രധാന സിനിമകൾ.