മലയാളി പ്രേഷകരുടെ പിയപെട്ട നടിമാരിൽ ഒരാളാണ് ഭാവന. ഇപ്പോൾ തന്റെ അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം ഭാവന മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ് പ്രശസ്ത സംവിധായകനായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് താരം വരുന്നു എന്നുള്ള വാർത്തകൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു ആഷിഖ് നേരത്തെ റിപ്പോർട്ടർ ടി വി യോട് പറഞ്ഞു.ഒ രുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന എന്ന നടി കടന്നു വരാറുണ്ടായിരുന്നു എന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു വെളിപ്പെടുത്തി.


പെട്ടന്ന് തന്നെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുമെന്നും ,സിനിമയുടെ കഥ കേട്ടെന്നും ഭാവനക്ക് കഥ ഇഷ്ട്ടപെട്ടെന്നും സംവിധായകൻ ആഷിഖ് അബു പറഞ്ഞു. ഇതിനു മുൻപും പലരും ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നെന്നും പക്ഷെ മാനസിക സമ്മര്‍ദമാണ് താരത്തെ പിന്നോട്ട് വലിച്ചതെന്നും ആഷിഖ് അബു വിശദീകരിക്കുന്നു. ഇത് കൂടാതെ മലയാള സിനിമയിലേക്ക് താൻ ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് ഭാവന ഈ അടുത്തിടെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുകയും കൂടി ചെയ്തിരുന്നു.

സിനിമയില്ലേക് തിരിച്ചു വരാൻ ഒരുപാടുപേർ നിർബന്ധിച്ചിരുന്നു എന്ന് താരം പറഞ്ഞു. പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ തനിക്കു അവസരം ഉണ്ടെന്നു പറഞ്ഞിരുന്നു എന്നും ഭാവന വെളിപ്പെടുത്തി. തന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്ന് മറ്റു ഭാഷകളിൽ അഭിനയിച്ചത് എന്നും ഭാവന പറഞ്ഞു. കന്നഡയിൽ ഒക്കെ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി ഈ കാലയളവിൽ ഭാവന എത്തിയിരുന്നു.നമ്മൾ എന്ന സിനിമയിലൂടെ ആണ് ഭാവന സിനിമയില്ലേക്ക് എത്തിയത് .