മലയാളത്തിന്റെ നടന വിസ്‌മയം ആണ് മോഹൻലാൽ. നിന്ന് നില്പിൽ നിന്നും പല സംവിധായകരുടെ തല വരകൾ മാറ്റാൻ  വരെ സാധിച്ചിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യ്തു കൊണ്ടായിരുന്നു മോഹൻലാൽ ആ ചിത്രത്തിൽ എത്തിയത്. എന്നാൽ ആ ചിത്രത്തിൽ മോഹൻലാലിനെ അഭിനയിപ്പിക്കുന്നതിനു പല നിർമ്മതാക്കളും അനുവദിച്ചിരുന്നില്ല സംവിധായകനും, കലാസംവിധായകനുമായ   രാധാകൃഷ്ണൻ പറയുന്നു. ആ മഹാനടന്റെ മൂല്യം എന്തെന്നറിയാത്ത പല നിർമാതാക്കളും, സംവിധയകരും ഉണ്ടെന്നു  സംവിധായകൻ പറയുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം  തന്റെ സിനിമയിലേക്ക് അഭിനയിപ്പിക്കാൻ തീരുമാനിച്ചതിനു ശേഷം അതിലേക്ക് അഭിനയിപ്പിക്കാൻ എന്നാൽ നിർമാതാവ് സമ്മതിക്കുന്നില്ലായിരുന്നു. മോഹൻലാലിനെ  എല്ലാവര്ക്കും പരിചയപെടുത്തികൊണ്ടിരിക്കുന്ന സമയത്തു നിർമാതാവ് എന്നെ മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു ഈ മത്തങ്ങാ മോന്തയുള്ള ഇയാളെ സിനിമയിൽ അഭിനയിപ്പിയ്ക്കാൻ പറ്റുമോ ,താൻ ഒന്ന് ചിന്തിച്ചു നോക്ക് നിർമാതാവ് പറയുന്നു. ഞാൻ ആ സമയത്തു പറഞ്ഞു എല്ലാ നടന്മാരും വലിയ സുന്ദരന്മാർ അല്ലല്ലോ.

വില്ലനായ വന്ന അദ്ദേഹം ഒരിക്കലും ഇത്രയും നല്ല ഒരു നടനായി മാറുമെന്ന് വിചാരിച്ചില്ല സംവിധായകൻ പറയുന്നു. എന്തയാലും എല്ലാവരെയും വെല്ലുവിളിക്കുന്ന രീതിയിൽ  അദ്ദേഹം ഒരു നല്ല നടനായി തീർന്നില്ലേ, ഇന്നും  തനിക്കു ആനിർമാതാവ് മോഹൻലാലിനെ പറ്റി പറഞ്ഞത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട് സംവിധായകൻ പറഞ്ഞു.