മലയാളി പ്രേഷകരുടെ മിനി സ്ക്രീൻ നടിയാണ് രശ്മി അനിൽ. ഇപ്പോൾ മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലും താരം അഭിനയിക്കാൻ എത്തയിരിക്കുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ രശ്മി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. തനിക്കുനണ്ടായ വാശിയെ കുറിച്ചാണ് താരം പറയുന്നത്. ഫ്ലയിറ്റിൽ കയറില്ല,ഒന്നിച്ചു അഭിനയിക്കുമ്പോൾ മാത്രമേ താൻ മോഹൻലാലിനെ നേരിൽ കാണുള്ളൂഇങ്ങനുള്ള വാശികൾ.

എന്നാൽ താരം പറയുന്നത് ഫ്ലയിറ്റിൽ കയറത്തില്ല എന്ന് പറയുന്നത് ഒരു വാശി കൊണ്ടല്ല പേടി കൊണ്ടാണ്.ഈ പേടി കാരണം തനിക്കു ഒരുപാടു അവസരം ആദ്യ സമയത്തുണ്ടായി. അവസാനം ബീന ആന്റണി നൽകിയ ധൈരി ത്തിൽ ആണ് ഫ്‌ളൈറ്റിൽ കയറിയതും ഒരു ഷോയ്ക്കു പങ്കെടുത്തുതും ,അതിനു ശേഷം അങ്ങോട്ട് അവസരങ്ങൾ ഇഷ്ട്ട്ടം പോലെ വന്നു. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആയ ശേഷമാണ് വിദേശത്തേക്ക് ഷോകള്‍ക്ക് പോകാത്തതെന്നും രശ്മി പറയുന്നു.മറ്റൊരു കടുത്ത തീരുമാനമായിരുന്നു അഭിനയിക്കുമ്പോള്‍ മാത്രമേ മോഹന്‍ലാലിനെ നേരില്‍ കാണുകയുള്ളൂവെന്ന്. അതിനെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ.

ഏറ്റവും വലിയ സ്വപ്നമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത്. എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നേരില്‍ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നു. അത് കാരണം കാണാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു.ഒരു അവാര്‍ഡ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടന്‍ ഉള്ളകാര്യം ഞാന്‍ അറിഞ്ഞു. പക്ഷെ പോയില്ല. എന്റെ ഉള്ളില്‍ വാശിയായിരുന്നു, എന്നാണോ ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരില്‍ കാണൂ എന്ന്. എല്ലാവരും പറഞ്ഞിട്ടും ഞാന്‍ പോയില്ലെന്നും രശ്മി അനില്‍ കൂട്ടിച്ചേര്‍ത്തു.മറ്റൊരു സിനിമയുടെ ഷൂട്ടിങിന് വേണ്ടി ലാലേട്ടന്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു. എന്റെ സെറ്റിലെ എല്ലാവരും പോയി. ഞാന്‍ മാത്രം പോകാതിരുന്നാല്‍ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തിയില്ലാതെ പോയി കണ്ടു .ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.