Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സിനിമ ഉപേക്ഷിച്ചു പോരണം എന്ന് വരെ തോന്നിപോയ നിമിഷത്തെ കുറിച്ച് തുറന്നു പറയുന്നു ലാലു അലക്സ്

മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപത്രങ്ങൾ ചെയ്ത് അതുല്യ പ്രതിഭയാണ് ലാലു അലക്സ്. കുറച്ചു കാലത്തെ ഇടവേളക്കു ശേഷം താരം അഭിനയിച്ച സിനിമ ആയിരുന്നു ബ്രോ ഡാഡി. ഈ സിനിമ സ്രെദ്ധക്കപ്പെട്ടതുപോലെ തന്നെ തന്റെ പല അഭിമുഖങ്ങളുംശ്രെദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതുപോലെ ഉള്ള ഒരു അഭിമുഖത്തിൽ ആണ് തന്റെ വെക്തി ജീവിതത്തിൽ സംഭവിച്ച വിഷമ ഘട്ടങ്ങളെ കുറിച്ച്തുറന്നു പറയുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ പറയുന്നത്.

താരത്തിന്റെ വാക്കുകൾ.. തന്റെ വിഷമ ഘട്ടത്തിൽ എല്ലാം തനിക്കു പിന്തുണ നൽകിയത് ഭാര്യ ബെറ്റ്സി ആയിരുന്നു. ചിലപ്പോൾ എന്നോട് സിനിമ വീട്ടിൽ ഇരിക്കാൻ പറയും ആ സമയം ഞാൻ അത് അനുസരിക്കും. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോള്‍ ഉണ്ടായിരുന്നു. 10 മാസമേ അവള്‍ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസ്സില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ ഞാന്‍ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായി കൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്.

Advertisement. Scroll to continue reading.

ജീവിതത്തിൽ ഞാൻ ഭാഗ്യവാൻ ആണോ എന്ന് ചോദിച്ചാൽ ആകെ മൊത്തം തൂക്കി നോക്കുമ്പൾ ഭാഗ്യവാൻ ആണ്. അവഗണ ങ്ങൾ പലതരത്തിൽ ഉണ്ടയിട്ടുണ്ട് സിനിമയിൽ നിന്നും. ഞാന്‍ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ നല്ല റോളുകളിലായിരിക്കും ഞാന്‍ അഭിനയിച്ചത്. അതുകൊണ്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണം ആയിട്ടുണ്ട്. സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ പോയ നിമിഷത്തെ കുറിച്ചും ലാലു അലക്‌സ് പറഞ്ഞിരുന്നു.

ആദ്യകാലത്തു സിനിമ ചിത്രീകരണ വേളയിൽ എന്നെ പോലുള്ള സാധരണ നടൻമാരെ സാവധാനം മാത്രമേ വിളിക്കുള്ളു. പ്രമുഖ താരങ്ങളുടെ രംഗങ്ങൾ മാത്രമേ മുന്നേ എടുക്കു.തിരക്കുള്ള അവരൊക്കെ പോയി കഴിഞ്ഞ് നമ്മുടെ സീന്‍ വരുകയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ നില്‍ക്കും. മേക്കപ്പ് ഇന്നത്തെ പോലെ ഒന്നും അല്ല അന്ന്.ആ സമയത്തുണ്ടകുന്ന ദേഷ്യമോ സങ്കടമോ കാണിക്കാൻ പാടില്ല ചാൻസ് പോവില്ലേ എന്നൽ അന്ന് പിണങ്ങി പോകാഞ്ഞത് കാര്യമായി എന്ന് ഇന്ന് തോന്നും.ലാലു അലക്സ് പറയുന്നു.

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ജയഭാരതി. മലയാള സിനിമയുടെ ഐക്കോണിക് നായിക എന്ന് തന്നെ ജയഭാരതിയെ പറയാം.1969 ല്‍ പുറത്തിറങ്ങിയ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി നായികയായി മാറുന്നത്. പിന്നീട്...

സിനിമ വാർത്തകൾ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത ഗോൾഡ് ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു മുന്നോട്ടു പോകുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ, ചിത്രത്തിൽ ലാലു അലക്സ്, മല്ലിക സുകുമാരൻ, നയൻ...

സിനിമ വാർത്തകൾ

മലയാളസിനിമകളിൽ നായകനായും,പ്രതിനായകനായും അഭിനയിച്ച നടൻ ആണ് ലാലു അലക്സ്.ഇപ്പോൾ തന്റെ തുടക്കകാലത്തുണ്ടായ ലാലു അലക്സ് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്. തന്റെ ആദ്യ സിനിമയിൽ വില്ലനായി എത്തിആ ചിത്രത്തലെ...

Advertisement