Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മിഴികൾ വാനിലാരെ തേടും   ധ്യാൻ ശ്രീനിവാസനറെ  ‘ബുള്ളറ്റ് ഡയറീസി’ലെ വീഡിയോ ഗാനം 

ധ്യാൻ ശ്രീനിവാസൻ നായകൻ ആകുന്ന ‘ബുള്ളറ്റ് ഡയറീസ്’  എന്ന പുതിയ ചിത്രത്തിലെ മിഴികൾ വാനിലാരെ  തേടും എന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സംഗീതവും, ആലാപനവും നിര്വഹിച്ചിരിക്കുന്നത്  ഷാൻ  റഹുമാൻ ആണ്. ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയത് അനു എലിസബത്തു ജോസഫ് ആണ്. നവാഗതനായ സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യ്ത  ചിത്രം ഒരുക്കുന്നത് ബി3എം ക്രിയേഷന്‍സ് ആണ്.

ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍, രഞ്ജന്‍ എബ്രാഹം, കല, അജയന്‍ മങ്ങാട്, മേക്കപ്പ്, രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം, സമീറ സനീഷ്, സ്റ്റില്‍സ്, പരസ്യകല, യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ഷിബിന്‍ കൃഷ്ണ,പ്രൊഡക്ഷൻ കൺട്രോളർ ഉബൈനി  യൂസഫ് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

Advertisement