മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് വാണിവിശ്വനാഥും, ബാബുരാജ്, എന്നാൽ ബാബു രാജ് ആദ്യം വിവാഹം കഴിച്ചു അതിൽ രണ്ടു മക്കളുമുണ്ട്‌, ഇപ്പോൾ അതിൽ മൂത്തമകൻ അബയിയുടെ വിവാഹ നിശ്ച്ചയത്തിന് എത്തിയിരിക്കുകയാണ് ബാബുരാജ്. വിവാഹ വീഡിയോ പുറത്തു വന്നതിനു ശേഷമാണ് ഈ വാർത്ത എല്ലാവരും അറിയുന്നത്, ബാബുരാജ് ആദ്യം വിവാഹം കഴിച്ചതാണന്നു എല്ലാവർക്കും അറിവുള്ള കാര്യം ആണ് എന്നാൽ വിപുലീകരിച്ച കഥകൾ ആർക്കും അറിയില്ല.


എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് നടന്‍ ആദ്യം വിവാഹം കഴിക്കുന്നത്.ഇതിൽ അഭയ്, അക്ഷയ് എന്നി രണ്ടു ആൺമക്കൾ കൂടിയുണ്ട്. ഇപ്പോൾ മൂത്ത മകൻ അഭയയുടെ വിവാഹ നിശ്‌ചയം ആണ് നടന്നത്. വിവാഹ ചടങ്ങിനെ യാതൊരു മടിയുമില്ലാതെ അച്ഛൻ സ്ഥാനത്തു ബാബുരാജ് എത്തിയിരുന്നു. നടൻ കാറിൽ നിന്നുമിറങ്ങി വിവാഹ ഹാളിൽ എത്തുന്നതും,ഭക്ഷണം കഴിക്കുന്നതും, എല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു.
പിതാവിന്റെ എല്ലാം കടമകളും  ചെയ്യ്തിരുന്നു. വധുവരന്മാരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ച് മക്കള്‍ക്ക് നല്‍കിയുമൊക്കെ വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ ലളിതമായി നടത്തി,ഇപ്പോൾ ബാബുരാജിനെ എല്ലാവരും പ്രശംസിക്കുന്നുണ്ട് അതോടൊപ്പം എല്ലാവരും വാണിയെയും മക്കളെയും അന്വേഷിക്കുന്നുണ്ട്, അതുപോലെ ഈ ചടങ്ങിനെ വാണി സമ്മതിച്ചോ എന്നും ,അങ്ങനെയെകിൽ വാണിയും നല്ല ഉത്തമയായ് ഭാര്യ ആണെന്നും ആരാധകർ കമെന്റ് ചെയ്യുന്നു.