മലയാള സിനിമയിൽ ഒരുപിടി ചിത്രങ്ങൾ നൽകിയ യുവ നടൻ ആയിരുന്നു അർജുൻ അശോകൻ. അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്നു ആണ് മകൻ സിനിമയിൽ എത്തിയത്. ഇപ്പോൾ അർജുൻ അശോകൻ നായകനായ മെമ്പർ രമേശൻ ഒന്പതാം വാർഡ് എന്ന സിനിമയുടെ ട്രയിലർ റിലീസ് ചെയ്യ്തു. മുഴുനീള കോമഡി ചിത്രമായിരിക്കും മെമ്പർ രമേശനെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.ഒ.എം. രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 25 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി, അനൂപ് , മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നു. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബോബന്‍, മോളി എന്നിവരാണ് നിർമാണം. കൈലാസ് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്