നടന്മാരായ ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും സംഘടന വിലക്കിതിൽ താനും യോജിക്കുന്നു എന്ന് നടൻ ഹരീഷ് പേരടി പറഞ്ഞു. സമയവും കൃത്യതയും പാലിക്കാത്തവരോടും പിന്നെ ലഹരി ഉപയോഗിക്കുന്നവരോടും തനിക്കു നൂറ്റൊന്നു ശതമാനവും യോജിക്കാൻ കഴിയില്ല എന്നാണ് നടൻ പറയുന്നത്. അമ്മ സംഘടനയുടെ കരാറിൽ അംഗത്വവും, രജിസ്‌ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ ലഹരിയും, സ്ത്രീപീഡനവും നടക്കുമെന്നു൦ അത് തൊഴിലിന് ബാധിക്കുകയില്ല എന്ന ധ്വനി സംഘടന ഇടയ്ക്കു പറഞ്ഞതിൽ ഉണ്ടെന്നും, അത് നിയമം അനുവദിക്കുന്ന ഒന്നല്ല എന്നും ഹരീഷ് പറയുന്നു.

സിനിമ സംഘടനയുടെ പത്ര സമ്മേളനം താൻ കണ്ടു, അതിൽ ലഹരി പദാർത്ഥം ഉപയോഗിച്ചവരെയും, സമയവും, കൃത്യത ഇല്ലാത്തവരെയും വിലക്ക് ഏർപ്പെടുത്തും മലയാള സിനിമ എന്ന് പറഞ്ഞതിൽ താൻ നൂറ്റൊന്ന് ശതമാനവും യോജിക്കുന്നു എന്നാൽ അതിൽ എവിടെയോ സംഘടനയിൽ അംഗത്വം ഉള്ളവർക്ക് ലഹരിയും, സ്ത്രീ പീഡനം വരെ നടത്താം എന്ന് പരമർശിച്ചതായി ഞാൻ കണ്ടു എന്നാൽ അത് നിയമ വിരുദ്ധം ആണെന്ന് താരം പറയുന്നു.

ചോദിക്കാനും, പറയാനും പിന്നിൽ ആരെങ്കിലും ഉണ്ടെന്ന്, അത് എന്ത് തെമ്മാടിത്തരവും കാണിക്കാൻ ആവും എന്നാണ്, സംഘടനയിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ നടന്മാർ ആണെങ്കിലും അവരുടെ മുകളിൽ ഒരു വാളായി സംഘടന തൂങ്ങുമെന്നാണ്. അമ്മ സംഘടനയിൽ നിന്നും രാജിവെച്ച ഞാൻ ഇനിയും സിനിമയിൽ അഭിനയിക്കുമെന്ന് ,സംവിധാനം ചെയ്യുമെന്ന് എല്ലാ സംഘടന നേതാക്കളോടും വിനയത്തോടു പറയുന്നു, കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്നേഹം ഹരീഷ് പേരാടി പറയുന്നു.