തെന്നിന്ത്യയിലെ സൂപർ താരങ്ങളിൽ ഒരാളാണ് ധനുഷ്. അഭിനയത്തിന് പുറമെ ഗാനങ്ങൾ എഴുതുകയും, ആലപിക്കുകയും ചെയ്യുന്ന നടനും കൂടിയാണ് ധനുഷ്. ഈ അടുത്ത സമയത്തു ധനുഷും,ഭാര്യ ഐശ്വര്യയും വിവാഹമോചിതരായി എന്ന വാർത്തകൾ സോഷ്യൽ മീഡിയ പുറത്തു വിട്ടിരുന്നു. പതിനെട്ടവർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വിവാഹമോചിതരായതു.ഇപ്പോള്‍ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന നാനെ വരുവേന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് ധനുഷ്. കഴിഞ്ഞ ദിവസം മകന്‍ യാത്രയ്‌ക്കൊപ്പമുള്ള ചിത്രം ധനുഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ധനുഷും,മകനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു. വിവാഹമോചനത്തിനുശേഷമുള്ള ധനുഷിന്റെ യുംമകന്റെയും ചിത്രം.നാനെ വരുവേൻ എന്ന ചിത്രത്തിൽ സംയുക്തമേനോൻ ആണ് നായികാ . ഇപ്പോൾ ഹൈദരാബാദിലെ ഹോട്ടലിൽ ലഞ്ച് കഴിക്കാൻ എത്തിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് ധനുഷ് ഭക്ഷണം കഴിക്കാനെത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത് ധനുഷിന്റെ കൂടെയുണ്ടായിരുന്ന യുവതിയിലാണ്. ധനുഷിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതി ആരാണെന്ന തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ. വിവാഹ മോചനം കഴിഞ്ഞതിനാല്‍ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയിലുണ്ട്. ധനുഷിനൊപ്പമുള്ളത് കാമുകിയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ധനുഷിനൊപ്പമുള്ള താരത്തിന്റെ സ്റ്റാഫില്‍ ആരെങ്കിലും ആണോ അതോ സിനിമയുടെ ഭാഗമായ യുവതിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ധനുഷിന്റെ പുതിയ റിലീസ് ആകനുള്ള ചിത്രം മാരൻ ആണ് മാളവിക മോഹൻ ആണ് ചിത്രത്തിലെ നായികാ. കൂടാതെ തൊട്ടുപിന്നലെ തനെ ധനുഷിന്റെ പുതിയ ഹോളി വുഡ് ചിത്രം ദി ഗ്രേ മാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.