മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരനായ നടൻ   ടോവിനോ തോമസിന്റെ പുതിയ ചിത്രം’ തല്ലുമാല’ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്, ഇപ്പോൾ താരം കൈരളി ടിവിയുടെ അഭിമുഖ്ത്തിൽ ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.  പോസ്റ്റിവിറ്റി ആയ ഷൈൻ സെറ്റിൽ എങ്ങെനയാണ് എന്നുള്ള അവതാരികയുടെ ചോദ്യത്തിനാണ് ടോവിനോ ഈ മറുപടി നൽകിയത്.

എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള നടൻ ആണ് ഷൈൻ, ഞങൾ കുറച്ചു സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, അതിൽ ആദ്യത്തെ ചിത്രം ‘ഗോദ’ ആയിരുന്നു. സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഷൈനിനെ കാലിൽ  ഒരു ഫ്രാക്ച്ചർ ഉണ്ടാകുന്നത്,എന്നാൽ അതൊന്നും വക വെക്കാതെയാണ് തല്ലുമാലയിൽ നല്ലൊരു പെർഫോമൻസ് കാഴ്ച്ച വെച്ചത്ആ ഒരു ബഹുമാനം തനിക്കു  ഷൈനിനൊടു  ഉണ്ട്  ടോവിനോ പറയുന്നു.

തല്ലുമാലയിൽ ഷൈൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ടോവിനോ പറയുന്നു, കാലിന്റെ ഫ്രാക്ച്ചർ കാരണം മുട്ടുപോലും വഴങ്ങില്ലായിരുന്നു എന്നിട്ടും അതൊന്നും വക വെക്കാതെ ഷൈൻ ഡാൻസ് ചെയ്യുകയും, ഫൈറ്റ്  ചെയ്യുകയും ചെയ്യ്തത്. ശരിക്കും വേദന നിറഞ്ഞ ആ നിമിഷങ്ങൾ അനായാസം ഷൈൻ  ടോം ചാക്കോയ്ക്ക് കഴിഞ്ഞു എന്നാണ് ടോവിനോ പറയുന്നത്, സത്യത്തിൽ  നടൻ  എന്ന  നിലയിൽ ഷൈനിന്റെ ആ കഴിവിനെ അഗീകരിച്ചേ മതിയാകു  ടോവിനോ തോമസ് പറയുന്നു.