ഒരു നടൻ, സബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ വളരെയധികം  സിനിമകൾ ചെയ്യ്തിട്ടുള്ള നടൻ ആണ് ഷോബി തിലകൻ. നിരവധി ചിത്രങ്ങളിലും, സീരിയലുകളിലും ശബ്ദം നൽകിയിട്ടുണ്ട് താരം . മലയാളികൾ കൂടുതൽ  ആഘോഷമാക്കിയ നിരവധി കഥാപാത്രങ്ങൾക്കു ശബ്ദം നല്കിയിട്ടുള്ളതും ഈ കലാകാരന്റെ മിടുക്ക് എന്ന് തന്നെ പറയാം. ബാഹുബലിയിലെവില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതും ഷോബി ആയിരുന്നു. കൂടാതെ തന്റെ തിലകൻ അസുഖ ബാധിതനായ സമയത്തും അദ്ദേഹത്തിനു ശബ്ദം നൽകിയതും മകനായ ഷോബി തന്നെ ആയിരുന്നു.
ഇപ്പോൾ തന്റെ ശബ്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. അവതാരകൻ തന്റെ ശബ്ധത്തിനു എത്ര മാർക്ക് ലഭിക്കുമെന്നു ചോദ്യത്തിനാണ് താരം ഉത്തരം നൽകുന്നത് ഇങ്ങനെ.തന്റെ ശബ്‍ദത്തെ  രണ്ടു രീതിയിൽ ആണ് താൻ കാണുന്നത്.  താൻ അച്ഛന്റെ മോഡുലേഷനുകൾ ആണ് പിന്തുടരുന്നത്‌. ആ രീതിയിൽ  നോക്കിയാൽ പത്തിൽ പത്തു മാർക്കുംലഭിക്കും എന്നാൽ മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുമ്പോൾ അഞ്ച് മാർക്ക് മാത്രമാണ് ലഭിക്കുന്നത്‌ താരം പറയുന്നു.

എന്റെ ശബ്ദം വളരേ ഗാംഭീര്യം ഉള്ള ശബ്ദം ആണ്, ചിലർ പറയുന്നത് പാറപുറത്തു ഇട്ടൊരുക്കുന്ന പോലുള്ള ശബ്ദം ആണെന്നാണ്. അതൊക്കെ എന്റെ ശബ്ധത്തിന്റെ ദോഷം ആണ്. അതുകൊണ്ടു മറ്റു കഥാപാത്രങ്ങൾ ഒന്നും തന്നെ തനിക്കു കിട്ടില്ല ഷോബി തിലകൻ പറയുന്നു.