തെന്നിന്ത്യൻ സിനിമകളിൽ വളരെ പ്രശസ്തയായ നടിയാണ് തമന്ന. മറ്റു നടിമാരെക്കാൾ  കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു താരം കൂടിയാണ് തമന്ന. ബാഹുബലി എന്ന ച്ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് താരം പാൻ ഇന്ത്യ തലത്തിൽ പോലും അറിയപ്പെടുന്നത്. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണ്.  എല്ലാം മാതാപിതാക്കളെ പോലെ തന്നെ തന്റെ വീട്ടുകാരും വിവാഹത്തിന് നിർബന്ധിക്കുകയാണ് തമന്ന പറയുന്നു.

താൻ വിവാഹം കഴിച്ചു കാണണമെന്നു ആഗ്രഹമാണ് വീട്ടുകാർക്കുള്ളത്,അവരുടെ സന്തോഷം തന്നെ എന്റെ വിവാഹം ആണ്. എന്നാൽ എനിക്കു വിവാഹത്തിനോട് ഇപ്പോൾ താല്പര്യമില്ല പകരം എന്റെ കരിയർ അതാണ് എനിക്ക് പ്രധാന്യം. എനിക്ക് സിനിമ തരുന്ന സന്തോഷം വേറെ തന്നെയാണ്. അല്ലാതെ വിവാഹത്തിന് കുറിച്ച് ചിന്തിക്കാൻ തനിക്കു സമയമില്ല നടി പറയുന്നു. തനിക്കു സുന്ദരിയായ ഒരു നടിയെ സ്‌ക്രീനിൽ കാണാൻ വലിയ കൗതുകം ആണ്, അല്ലാതെ പഴയതുപോലെ ഗ്ലാമർ വേഷങ്ങളോട് ഇപ്പോൾ താല്പര്യമില്ല.

17  വര്ഷം കൊണ്ട് ഞാൻ ഈ ഫീൽഡിൽ ഉണ്ട് എന്നാൽ ഇപ്പോൾ തനിക്കു സിനിമകളോടുള്ള മനോഭാവം തന്നെ മാറി. താൻ ആദ്യ൦ വന്ന സമയത്തു സ്ത്രീകൾക്ക് എഴുതിയ കഥാപാത്രങ്ങൾ വളരെ വെത്യസ്തമായിരുന്നു. ആകര്ഷത്തിന്റെ കാര്യത്തിലോ,പ്രണയത്തിന്റെ കാര്യത്തിലോ ആയിരുന്നു സിനിമയിൽ മുഖ്യ ഘടകം,ഞാനും ഇങ്ങനെയുള്ള സിനിമകളുടെ ഭാഗമായിട്ടുണ്ടു  തമന്ന പറയുന്നു.  ഇപ്പോൾ താരം മലയാള സിനിമയിൽ ദിലീപിനൊപ്പം അഭിനയിക്കാൻ തയ്യറെടുപ്പുകൾ നടത്തുകയാണ്. അതുപോലെ തന്നെ പുഷ്പ 2  വിൽ സാമന്ത അവതരിപ്പിച്ച ഐറ്റം  ഡാൻസ് ഇപ്പോൾ തമന്ന ആണ് ചെയ്യാൻ പോകുന്നതെന്നുള്ള  റിപ്പോർട്ടുകളും പുറത്തുവന്നു കഴിഞ്ഞു.