മലയാള സിനിമയിൽ നിവധി നടിനടന്മാരുടെ മക്കൾ ഇന്ന് സിനിമയിൽ അഭിനയിക്കുന്നുണ്ട് എന്നാൽ അതിൽ വേറിട്ട ഒരു പ്രതിഭയാണ് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ. ‘ഒന്നാമൻ’എന്ന ചിത്രത്തിലൂടെ ബാല താരമായാണ് സിനിമയിൽ തുടക്കം ഇട്ടത് എങ്കിലും ‘ആദി’എന്ന ചിത്രത്തിലൂടെ ആയിരുന്നു നായക വേഷത്തിൽ എത്തിയത്. പല യുവതാരങ്ങളെ പോലെ നിരവധി വിമർശങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ഹൃദയം എന്ന ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. എന്നാൽ തന്നെ വിമര്ശിച്ചിരുന്നവരെ പ്രശംസിക്കുന്ന രീതിയിൽ ആയിരുന്നു പിന്നീട് പ്രണവിന് എല്ലാവരും കണ്ടിരുന്നത്. ഓൺലൈൻ സ്‌ക്രീനിൽ കണ്ടിരുന്നതുപോലെ അധികം തലക്കനം ഇല്ലാത്ത ഒരു നടൻ തന്നെയാണ് ഓഫ്‌ലൈൻ സ്ക്രീനിലും പ്രേക്ഷകർ കണ്ടിരുന്നത്.


പ്രണവ് മോഹൻലാൽ എന്ന് പറഞ്ഞാൽ പ്രേക്ഷകർ ഒന്നടങ്കം പറയും താര ജാഡകൾ ഇല്ലാത്ത താരപുത്രൻ എന്ന് തന്നെ. താരത്തിന്റെ സാഹസിക യാത്രകളും,അവയുടെ ചിത്രങ്ങളും ലളിതമായ ജീവിതവും സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ വൈറൽ ആകാറുണ്ട്. ആരാധകർക്ക്‌ഇടയിൽ ഒരു താരം എന്ന് തോന്നിക്കാത്ത നിലയിൽ ആണ് അപ്പുവിന്റെ പ്രവർത്തികൾ.


താരത്തിന്റെ സുഹൃത്തുക്കൾ തന്നെ പറയുന്നത് മൂന്ന് ടി ഷർട്ടും, രണ്ടു ജീൻസും, സ്ലിപ്പറിന്റെ ചപ്പലും മാത്രമാണ് ധരിക്കുന്നത്. ഒരു സാധാരണ മുഷ്യരുടെ ഇടയിലേക്ക് ഒരു താരപുത്രൻ എന്ന ജാഡകൾ ഇല്ലാതെ തന്നെയാണ് അപ്പു എന്ന പ്രണവിന്റെ യാത്ര. എന്താണ് ഇങ്ങനെ ഈ താരം നടകുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ കൈയിൽ പോലും കൃത്യമായ ഒരു ഉത്തരം ഉണ്ടാകില്ല.