സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു താര കുടുംബം ആണ് അല്ലു അർജുന്റെ. അച്ഛൻ അല്ലു അരവിന്ദ് നിർമാതാവ് ആണ് അതുപോലെ സിനിമ പാത പിന്തുടർന്ന് വരുവാണ്‌ തന്റെ സഹോദരൻ അല്ലു സിരീഷ്.താരം ഒരു മലയാളം  ചിത്രമായ 1971,ബീയൊണ്ട് ബോഡര്‍സ് എന്ന ചിത്രത്തിലും അഭിനയിച്ചു.ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമ ഉര്‍വശിവോ രാക്ഷസിവോ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അല്ലു സിരീഷ്,ഇപ്പോൾ തന്റെ പ്രണയം തകർന്നതിനെ പറ്റിയും താരം തുറന്നു പറയുന്നു.

താൻ മൂന്നുപേരെ പ്രണയിച്ചിരുന്ന് എന്നാൽ ആ പ്രണയങ്ങൾ എല്ലാം തകർന്നിരുന്നു. അവയിൽ ചിലത് എനിക്ക്  ഇന്നും സങ്കടം  ഉണ്ടാകുന്നതാണ്. പ്രണയം തകരുന്ന വേദന ഞാന്‍ പലതവണ അനുഭവിച്ചതാണ്. രണ്ട്, മൂന്ന് സീരിയസ് പ്രണയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത് ഏങ്ങനെ ഉള്ളതാണെന്ന് ഇപ്പോള്‍ ക്യാമറക്ക് മുമ്പില്‍ എനിക്ക് പറയാന്‍ കഴിയില്ല. അതില്‍ ഒന്ന് വലിയ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു,ആ ഒരു പ്രണയം തകർന്നു അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
പക്ഷെ ഒരുപാട് തവണ ആലോചിച്ചു ആ പ്രണയം മുന്നോട്ട്  കൊണ്ട് പോകണോ എന്ന്, എന്നാൽ അത് ഇല്ലാതായപ്പോൾ  വളരെ  സങ്കടം ഉണ്ടായി, ഇന്ന് അവളെ വിവാഹം കഴിച്ചു സുഖമായി ജീവിച്ചേനെ താരം പറയുന്നു. അടുത്തിടെ അല്ലു സിരീഷ് നടി അനു ഇമ്മാനുവേലുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു എന്നാൽ രണ്ടുപേരും ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല ‘