മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ താരം ആണ് മാളവിക കൃഷ്ണദാസ് . നടി എന്നതിലുപരി നല്ലൊരു നർതകിയും,അവതാരികയും കൂടിയാണ് താരം. ജീവിതത്തിൽ നിന്നും പഠിച്ച മൂന്ന് കാര്യത്തെ കുറിച്ച് താരം പറയുന്നുണ്ട്. മഴവിൽ മനോരമയിൽ നായികാ നായകൻ  എന്ന പരുപാടിയിൽ ആണ് മാളവിക ആദ്യമായി  മലയാളികൾക്കു സുപരിചിത ആയതു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ തന്റെ അച്ഛൻ ആയിരുന്നു. ഞാൻ ചോദിക്കുന്നതെന്തും തന്നാൽ കഴിയുന്നത് തന്റെ അച്ഛൻ സാധിച്ചു തരുമായിരുന്നു. എന്റെ അച്ഛനെ കൂടുതൽ ഞാൻ സ്നേഹിച്ചിരുന്നു. എനിക്കൊരു നല്ലൊരു ഭാവി ഉണ്ടാകാൻ എന്റെ അച്ഛൻ ഒരുപാടു അധ്വാനിച്ച ആളാണ്.

എന്റെ ഏറ്റവും വലിയ സുഹൃത്തും അച്ഛൻ ആയിരുന്നു. അച്ഛനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു സാധാരണ വീട്ടമ്മ ആയിരുന്നു എന്റെ അമ്മ. അച്ഛന്റെ മെഡിക്കൽ ഷോപ് മാത്രം ആയിരുന്ന കുടുമ്ബത്തിന്റെ ഏക വരുമാനം. അതുകൊണ്ടു എന്നെ പഠിപ്പിക്കാനും.അച്ഛന്റെ സ്വപ്നങ്ങൾ നടക്കാനും പറ്റില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അമ്മ അതൊന്നും സ്രെധിച്ചില്ല. എന്റെ റിയാലിറ്റി ഷോ പോലും എല്ലവരും പോകേണ്ട എന്ന പറഞ്ഞപ്പോൾ പോലും അമ്മ അതിനു തയ്യാറായില്ല. എല്ലാ പിന്തുണക്കും എന്റെ അമ്മ കൂടെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കണം.എന്നെ വലിയ ഒരു നർത്തകി ആക്കണം .

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗൾഫ് ഷോക്ക് അച്ഛനൊപ്പം ഞാൻ പുറപ്പെട്ടതായിരുന്നു. ഫ്‌ളൈറ്റിൽ വെച്ച് അച്ഛനെ വയ്യാതായി  എനിക്കൊന്നും മനസിലായില്ല ഫ്‌ളൈറ്റ് എമർജൻസി ആയി ലാൻഡ് ചെയ്ത്  അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടെത്തിച്ചു. വീണ്ടും ഡാൻസിന് പോകാം എന്ന് ആഗ്രെഹിച്ചിരിക്കുമ്പോൾ കാണുന്നത് അച്ഛന്റെ ചലനം അറ്റ ശരീരം ആയിരുന്നു  കാണുന്നത് .അവിടെ എല്ലാം  ആഗ്രഹങ്ങളും തീർന്നു എന്ന് വിചാരിച്ചതാണ് എന്നാൽ വീണ്ടു ഡാൻസിൽ തുടർന്ന്  .പല ഷോകളും  കഴിഞ്ഞു. അങ്ങനെ നായികാ നായകനിലും എത്തി. ഇപ്പോൾ എനിക്ക് അമ്മയെ സഹയിക്കും വിധം സാമ്പത്തികം നല്കാൻ സാധിക്കുന്നുണ്ട്.