മലയാള  സിനിമയിലെ മികച്ച താര രാജക്കന്മാർ ആണ് മമ്മൂട്ടിയും, മോഹൻലാലും. ഇരുവരും ഒന്നിച്ചു അഭിനയിച്ച നിരവധി ചിത്രങ്ങൾ മലയാള സിനിമക്കു മുതൽകൂട്ടുകൾ തന്നെയാണ്. വര്ഷങ്ങള്ക്കു മുൻപ് നടന്ന മമ്മൂട്ടിയുടെ രസകരമായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മുകേഷ് തന്റെ യു ട്യൂബ്  ചാനൽ ആയ മുകേഷ് സ്പീക്കിങിലൂടെ. മുകേഷിന്റെ വാക്കുകൾ.. മമ്മൂക്ക അന്ന് സൂപർ സ്റ്റാർ പര്യവേഷം ലഭിച്ച സമയം,ഞാൻ സിനിമയിൽ തുടക്കമാകുന്ന തേ യുള്ളൂ, ആ കാലഘട്ടത്തിൽ ആയിരുന്നു പ്രൊഡ്യൂസർ സുരേഷിന്റെയും, മേനകയുടയും വിവാഹം.

വിവാഹത്തിന്റെ ഒരുപാടു ആൾകൂട്ടം തടിച്ചു കൂടിയിട്ടുണ്ട് വിവാഹത്തിന് പങ്കെടുക്കാൻ എത്തുന്ന താരങ്ങളെ കാണാൻ, ഞാനും മമ്മൂക്കയും ഒന്നിച്ചയിരുന്നു വിവാഹത്തിന് പങ്കെടുക്കാൻ തിരുവനന്തപുരത്തു പോയത് , ഞങ്ങൾ ഒന്നിച്ചു മണ്ഡപത്തിനടുത്തേക്കു നടന്നടുക്കുകയായിരുന്നു ആ സമയം വലിയ കൈയടി ആയിരുന്നു ലഭിച്ചത്, ആ കയ്യടികൾക്കിടയിൽ ഞാൻ അദ്ദേഹത്തിന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു.പറഞ്ഞുതീരുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നെ ഉപദ്രവിക്കാൻ കൈയോങ്ങി പെട്ടന്ന് ആളുകൾ എന്താണ് കാരണം എന്ന് ചോദിക്കാൻ തുടങ്ങി.

എന്താണ് കാരണം മമ്മൂക്ക ഇടിയ്ക്കാൻ ഉണ്ടായത് അങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നു,ഞാൻ പറഞ്ഞു അത് വ്യക്തിപരം ആണ് എന്നാൽ മമ്മൂക്ക എനോട് പറഞ്ഞു ആളുകൾ എന്തായലും കണ്ടു നീ കാര്യം പറഞ്ഞോ . ഞാൻ അവരോടു പറഞ്ഞു മമ്മൂക്ക വന്നപ്പോൾ നിങ്ങളുടെ കയ്യടി കണ്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷം ആയി എന്നാൽ ഞാൻ അതിനടിയിൽ അദ്ദേഹത്തിനോട് പറഞ്ഞ രഹസ്യം മമ്മൂക്കക്കു ഇത്രയും കൈയടി ഉണ്ടെങ്കിൽ മോഹൻലാൽ വന്നാലുള്ള സ്ഥിതി എന്തായിരിക്കും, അതിനാണ് അദ്ദേഹം എന്നെ തമാശ രൂപേണ ഇടിക്കാൻ എത്തിയതും ഇങ്ങനെ ഒരു തമാശ പറയാൻ നിന്നെ പോലുള്ള നടനെ പറ്റൂ എന്നും മമ്മൂക്ക എന്നോട് പറഞ്ഞു എന്ന് മുകേഷ് പറയുന്നു.