അമ്പിളി എന്ന ചിത്രത്തിലൂടെ  മലയാള സിനിമയൽ എത്തിയ താരം ആണ് തൻവി  റാം. ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. കുമാരിയും, മുകുന്ദൻ ഉണ്ണിയും പര്ധന്യമുള്ള ചിത്രങ്ങൾ ആയിരുന്നു താരത്തിന്റെ. അമ്പിളിക്ക് ശേഷം ഇങ്ങനെ നല്ല വെത്യസ്ത കഥപാത്രങ്ങൾ ഉള്ള സിനിമകൾ കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം. എന്നാൽ അമ്പിളിക്ക് മുൻപ് തനിക്കു രണ്ടു സിനിമകൾ നഷ്ട്ടപെട്ടിരുന്നു അതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ.


ആറ് വർഷത്തോളം തുടർച്ചയായി ഓഡീഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു എന്നും മുഖത്ത് ചിരി ഉണ്ടെന്ന കാരണത്താൽ അതിൽ നിന്നും ഒഴിവാക്കിയെന്നും തൻവി പറയുന്നു,ആദ്യം ഞാൻ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതൊക്കെ കഴിഞ്ഞ് രണ്ട് ദിവസം ഞാൻ അവിടെ നിന്നു. അതിനിടെ നിർമാതാവ് മാറിയെന്ന് ഒക്കെ പറഞ്ഞു. ഞാൻ ആണെങ്കിൽ ബാങ്കിൽ നിന്ന് ഒക്കെ ലീവ് എടുത്ത് നാട്ടുകാരോട് ഒക്കെ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടാണ് അവിടെ പോയത്. ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്.
പിന്നീട് അവർ പറഞ്ഞു പുതുമുഖത്തെ വേണ്ട എന് അങ്ങനെ ആ സിനിമ പോയി. പിന്നെ വന്നൊരു ഓഡീഷനിൽ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങാനയപ്പോൾ അവർക്ക് എന്നിൽ സംശയം തോന്നി. എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവർക്ക് വേണ്ടെന്നും പറഞ്ഞുഅങ്ങനെ ആ ചിത്രവും പോയി തൻവി പറയുന്നു.