സിനിമയിൽ തന്നെ സ്വന്തം പേര് മാറ്റിയ നടികൾ ഒരുപാടുപേരുണ്ട്. പലരുടയും യഥാർത്ഥ പേര് ഇന്നും പ്രേക്ഷകർക്ക്‌ അറിവില്ല അങ്ങേനെ മലയാള സിനിമയിൽ എത്തപ്പെട്ട നടിയാണ് വിദ്യ വേണുഗോപാൽ. അച്ഛൻ മലയാളി ആണെങ്കിലും താരം ജനിച്ചു വളർന്നത് ആന്ധ്രായിൽ ആയിരുന്നു. ‘കോടൈമഴൈ’എന്ന തന്റെ ആദ്യ സിനിമയിൽ തന്നെ വിദ്യ ശ്രീ എന്ന് പേര് മാറ്റി. രജനി കാന്ത് അതിഥി താരമായി എത്തിയ സിനിമയിൽ വിദ്യ എന്ന കഥാപാത്രമായി ആയിരുന്നു നടി അഭിനയിച്ചത്. താരം തന്റെ കരിയർ ആരംഭിച്ചത് തന്നെ തന്റെ പതിനാലാം വയസ്സിൽ വെച്ചായിരുന്നു. മലയാളത്തിൽ തുടക്കം കുറിച്ചത് രാജസേനൻ സംവിധാനം ചെയ്ത് ‘കണികാണും നേരം’ എന്ന ചിത്രത്തിൽ ഇന്ദു എന്ന കഥാപാത്രമിട്ടാണ്.


എന്നാൽ ആ ചിത്രം വിജയിച്ചിരുന്നില്ല, പിന്നീട് നിറഭേദങ്ങളിൽ അഭിനയിച്ചു അതിനു ശേഷം മൃഗയ എന്ന ചിത്രത്തിലും അഭിനയിച്ചു , ,ആ ചിത്രത്തിൽ അഭിനയിക്കുമ്പോളാണ് സുനിത എന്ന പേരെ സ്വീകരിച്ചത്. പിന്നീട് മോഹൻലാലിൻറെ നായികയായി ‘അപ്പു ‘ എന്ന ചിത്രത്തിലും താരം നല്ലൊരു വേഷം ചെയ്യ്തു.


പിന്നീട് താരം ഗജകേസരി യോഗം, ജോർജ്ജു കുട്ടി കെയർ ഓഫ് ജോർജ് കുട്ടി, വാത്സല്യം, കാസര് കോഡ് ഖാദർ ഭായി, പൂച്ചക്കാരു മണികെട്ടും, വകീൽ വാസുദേവ്, പൂക്കാലം വരവായി, അദ്ദേഹം എന്ന ഇദ്ദേഹം എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. രാജ് എന്ന ആളിനെ വിവാഹം കഴിച്ചതിനു ശേഷം സിനിമയിൽ നിന്നും വിട്ടുമാറിയിരുന്നു. ശശാങ്ക് എന്ന് പറയുന്ന ഒരു മകനും കൂടിയുണ്ട് ദമ്പതികൾക്. താരം കുടുംബവുമൊത്തു അമേരിക്കയിൽ ആണ് താമസം.കളിവീട് എന്ന സിനിമയിൽ ആണ് സുനിത അവസാനം അഭിനയിച്ചത്.