മലയാളസിനിമക്ക് നിരവധി സിനിമകൾ സംഭാവന ചെയ്ത് കൂട്ടുകെട്ടാണ് ഹരിഹരൻ, എം ഡി വാസുദേവൻ നായർ കൂട്ടുകെട്ട് . അങ്ങനെ ഉടെലെടുത്ത ചിത്രം ആണ് ‘എന്ന് സ്വന്തം ജാനകി കുട്ടി’. ആ ചിത്രത്തിൽ നായികയായി എത്തിയത് ജോമോൾ ആയിരുന്നെങ്കിലും അതിലെ യക്ഷി കഥാപാത്രത്തെ അവതരിപ്പിച്ച ചഞ്ചൽ എന്ന നായികയെ പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു. വളരെ കുറച്ചു സിനിമകളിൽ അഭിനയിച്ച നടി ഇന്നും മലയാളികളുടെ മനസിൽ മായാത്ത ഒരു മുഖം ആണ്. അങ്ങനെ കുറച്ചു സിനിമകളിൽ അഭിനയിച്ച താരത്തെ ഇന്നും പ്രേക്ഷകർ അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ ആ ചോദ്യത്തിന് ഉത്തര൦ കിട്ടിയിരിക്കുകയാണ്.


വിവാഹശേഷം അഭിനയം നിർത്തിയ നടി ഇപ്പോൾ ഭർത്താവിനും, കുട്ടികൾക്കൊപ്പം അമേരിക്കയിലാണ്. ഇപ്പോൾ പതിനഞ്ചു വര്ഷം കൊണ്ട് താരം അമേരിക്കയിലാണ്. ഇപ്പോൾ സിനിമയിലുള്ളവരുമായി യാതൊരു വിധ അടുപ്പവുമില്ല എന്നാണ് താരം പറയുന്നത്. സ്വന്തം ജാനകികുട്ടി എന്ന സിനിമ ജോമോളുടെ ആദ്യ സിനിമ ആയിരുന്നു ,ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയായിട്ടാണ് ജോമോൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒറ്റപെട്ടു കഴിയുന്ന ഒരു കഥാപാത്രം അവൾക്കു കൂട്ടായി എത്തുന്നത് യക്ഷി കഥാപാത്രമായി എത്തുന്ന ചഞ്ചൽ ആണ്.


ഈ ചിത്രത്തിൽ ഇരുവരും തമ്മിലുള്ള ആത്മബന്ധം പുലർത്തുന്ന കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. പ്രേക്ഷക പ്രശംസ പറ്റിയ ഈ ചിത്രം ദേശ്യവാർഡ വരെ ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ജോമോൾക്ക് സ്പെഷ്യൽ ജൂറി അവാർഡ് വരെ ലഭിച്ചിരുന്നു.