ദാമ്പത്യ ജീവിതം എന്ന് പറയുന്നത് തന്നെ പരിശുദ്ധവും പാവനവുമായ ഒന്ന് ആണെന്നാണ് പണ്ടുമുതൽതന്നെ വിശ്വസിക്കപ്പെട്ടു പോരുന്നത്. അതുകൊണ്ടുതന്നെ ആ ബന്ധത്തിന് യാതൊരു കളങ്കവും ഉണ്ടാക്കുവാൻ ഒരു സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ദാമ്പത്യജീവിതത്തിൽ പോലും പരസ്പര ധാരണകളും വിട്ടുവീഴ്ചകളും സൃഷ്ടിക്കുവാൻ പലർക്കും സാധിക്കുന്നുണ്ട്. മറ്റുള്ളവരുമായി വിവാഹശേഷം അടുപ്പം പുലർത്തുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ സമൂഹം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം കുടുംബവും വ്യക്തിത്വവും മറന്നു പോലും വിവാഹശേഷം മക്കളെയും ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് മറ്റൊരു ആളുടെ കൂടെ പോകുവാൻ സ്ത്രീക്കും തിരിച്ചും അതുപോലെ പ്രവർത്തിക്കുവാൻ പുരുഷനും യാതൊരു മടിയും ഇല്ല എന്നത് വാർത്താമാധ്യമങ്ങളിൽ നിന്നടക്കം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.


എന്നാൽ പങ്കാളിയുടെ പൂർണ്ണ സമ്മതത്തോടെ അവളെ വിൽപ്പനയ്ക്ക് വെക്കുന്ന ഒരു സമ്പ്രദായത്തിന് കേരളക്കര ഞെട്ടലോടെ തന്നെയാണ് സാക്ഷ്യംവഹിച്ചത്. കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന വൈഫ് എക്സ്ചേഞ്ച് എന്ന വലിയ സെ ക്സ് റാക്കറ്റിനെപ്പറ്റി ഉള്ള വാർത്ത പുറത്ത് വന്നപ്പോൾ അല്പം ഞെട്ടലോടെ തന്നെയാണ് മലയാളികൾ അത് ഉൾക്കൊണ്ടത്. ഇങ്ങനെയും കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമോ എന്നതായിരുന്നു പലരുടേയും സംശയം. ഈ റാക്കറ്റിൽ ഉൾപ്പെട്ട ഒരു യുവതിയുടെ വെളിപ്പെടുത്തൽ തന്നെയാണ് ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് സഹായിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയുടെയും മറ്റും അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വൈഫ് എക്സ്ചേഞ്ച് എന്ന വലിയ വ്യ ഭിചാരശാല പ്രവർത്തിക്കുന്നുണ്ട് അധികാരികൾക്ക് ഉൾപ്പെടെ വ്യക്തമായത്.


വാട്ട്സ്ആപ്പിന് പുറമേ ഇൻസ്റ്റാഗ്രാം ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട്കളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി കപ്പിൾ മീറ്റ് എന്ന പേരിൽ ഭാര്യമാരെ വിൽപ്പനയ്ക്ക് വെക്കുന്ന ആയിരത്തിലധികം പുരുഷന്മാരെ ഉണ്ടെന്നാണ് വ്യക്തമായത്. ആയിരക്കണക്കിന് ആളുകളാണ് ഈ ഗ്രൂപ്പുകളിൽ സജീവമായി ഇടപെടുന്നത്. ഇതിൽ സമൂഹത്തിൻറെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും എൻജിനീയർമാരും പോലും ഉണ്ടെന്നതും മലയാളികളെ ഏറെ ഞെട്ടിച്ച കാര്യം തന്നെയായിരുന്നു. സെ ക്സ് റാക്കറ്റിൽ ഉൾപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ ആണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തി വരുന്നത്.


എങ്കിലും പങ്കാളിയുടെ സമ്മതത്തോടെയാണ് അവരെ വില്പനയ്ക്ക് വെച്ചിരിക്കുന്നത് എങ്കിൽ അതിൽ കേസെടുക്കാൻ സാധിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്. സദാചാര പോലീസ് ആവാൻ തങ്ങൾ തയ്യാറല്ലെന്നും അത്തരത്തിൽ കേസ് എടുക്കുന്നതിന് സാധിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടുകൂടി ഓൺലൈൻ സെ ക്സ് റാക്കറ്റ് സംഘങ്ങൾ കൂടുതൽ സാധ്യത തുറന്നു കിട്ടിയ സന്തോഷത്തിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്. ആരെങ്കിലും പരാതിപ്പെട്ടാൽ മാത്രം കേസെടുക്കുമെന്നും ഇല്ലായെങ്കിൽ നിയമപരമായി തിരിച്ചടിയുണ്ടാകുമെന്നും ആണ് ജില്ലാ പോലീസ് മേധാവി ശിൽപ പ റയുന്നത്.