മലയാളത്തില്‍ തുടങ്ങി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.

ഇപ്പോൾ നയൻതാരയെ കുറിച്ച് വിഘ്‌നേശ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നെടുന്നത്, ആരാധകരുടെ ചോദ്യത്തിനാണ് വിഘ്‌നേശ് മറുപടി നൽകിയത്, നയന്‍താരയ്ക്ക് ആദ്യം നല്‍കിയ സമ്മാനം ‘തങ്കമേ’ എന്ന പാട്ടാണ്. നയന്‍സിന്റെ സൗന്ദര്യ രഹസ്യം പ്രാര്‍ഥനയാണ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ക്ലിവ് ക്രിസ്ത്യന്‍ ആണ്. നിങ്ങളും നയന്‍താരയും തമ്മിലുള്ള ചില രഹസ്യങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ ‘രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെല്ലാം നയന്‍താര തന്നെ കഴുകി വെക്കുമെന്നാണ്’ വിക്കി പറഞ്ഞത്. ഇതിനിടെ ചില രസകരമായ മറുപടികള്‍ കൂടി വിഘ്‌നേഷ് പറഞ്ഞിരുന്നു. നമുക്കൊരു കുഞ്ഞിനെ വൈകാതെ പ്രതീക്ഷിക്കാമോ എന്നൊരാള്‍ ചോദിച്ചിരുന്നു. ‘അത് നിങ്ങളുടെയും ജീവിത പങ്കാളിയുടെയും തീരുമാനം പോലെ ഇരിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി.
