മലയാളസിനിമക്കു ദൈവം അറിഞ്ഞു നൽകിയ വരദാനം ആണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇന്ന് താരം തന്റെ അഭിനയജീവിതം തുടങ്ങിയിട്ട 50 വർഷം കഴിഞ്ഞു. നടനയും, അച്ഛനായും , വില്ലനായും അങ്ങനെ വെത്യസ്ത വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. തനിക്കു കലയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അതുപോലെ മമ്മൂട്ടി എന്ന വ്യക്തിയുടെ മഹത്വത്തെക്കുറിച്ചും നിരവധിപേര്‍ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തെ പോലെ സിനിമയെ മനസിലാക്കിയ ഒരു നടനും ഉണ്ടാകില്ല.

മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ നടൻ എന്നായിരുന്നു.ഈ എഴുപതാം വയസ്സിലും യുവത്വത്തിന്റെ ചുറുക്കോടെ വെള്ളിത്തിരയില്‍ മുന്നില്‍ തന്നെയാണ് അദ്ദേഹം.ഇപ്പോൾ താരത്തെ കുറിച്ച് നടൻ രാമു പഠിക്കലിന്റെ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് രാമു. ഇതിൽ നെഗറ്റീവും, പോസിറ്റീവുമായ ഒരുപാടു വേഷങ്ങൾ ചെയ്യ്തട്ടുണ്ട്. മമ്മൂട്ടി എന്ന നടൻ എല്ലാം ഭാഗ്യങ്ങളും ലഭിച്ച ഒരു വ്യക്തിയാണ് എന്നാണ് നടൻ രാമു പറയുന്നത്.

വളരെ ചെറിയ രീതിയിൽ തുടങ്ങിയതാണ് മമ്മൂക്ക. അവിടെ നിന്നുംഅദ്ദേഹം പതുക്കെ വളർന്നു തുടങ്ങി.ഇത്രയും ഉയരത്തിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ ഗ്രാഫ് ഒരിക്കലും താഴ്ന്നു പോയിട്ടില്ല. അദ്ദേഹം ജീവിതത്തിലും തന്റെ കരിയറിലും ഉയർന്നു തന്നെ ആണ് പോകുന്നത്. ഒന്നുകില്‍ വിദ്യഭ്യാസമുള്ളിടത്ത് കല നില്‍ക്കില്ല. കലയുള്ളിടത്ത് പണം നില്‍ക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട് രാമു പറഞ്ഞു. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യല്‍ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുല്‍ഖറും.