മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. സീത എന്ന പരമ്പരയിലെ ടൈറ്റില്‍ റോളിലാണ് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷാനവാസുമായുള്ള ജോഡി പൊരുത്തം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സ്വാസികയും ഹിറ്റായി. ഇപ്പോഴിതാ, വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ തന്റെ മൂഡിന് അനുസരിച്ചാണ് മറുപടി പറയുന്നതെന്നും, വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
സ്വാസികയുടെ വാക്കുകള്‍- വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷം നിരവധി വാര്‍ത്തകളാണ് അത് സംബന്ധിച്ച് വന്നത്. ഞാന്‍ അത് പറഞ്ഞത് കൊണ്ട് പിന്നീട് കുറച്ച് ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹിതയാകാന്‍ പോകുന്നുവെന്ന പറഞ്ഞ ശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച് നിരവധി പേരാണ് എത്തിയത്. എന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റര്‍വ്യൂവിന്റെ ബഹളമായിരുന്നു. എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടന്‍ വിവാഹിതയാകും എന്ന് പറയുന്നത്. തന്റെ കരിയറിനെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം.
