ഞാനും ഒരിടക്ക് ഭയങ്കര യുക്തിവാദി ആയിരുന്നു. ഐ മീൻ നിരീശ്വരവാദി. ആര് ദൈവമുണ്ടെന്ന് പറഞ്ഞാലും അവരോട് ദൈവം ഇല്ലെന്ന് ആർഗ്യൂ ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ ദൈവത്തിൽ ആരെങ്കിലും വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ അവരോട് തർക്കിക്കാനൊന്നും പോകാറില്ല. അതൊക്കെ അവരുടെ വിശ്വാസം എന്ന് കരുതും. ഫിസിക്സ്കാരി ആണ് റാങ്ക് ഹോൾഡർ ആണെന്ന് കരുതി പലരും ദൈവത്തിൽ വിശ്വസിക്കാതെ ഇരിക്കില്ല. ഞാൻ മാർ ഇവനായിയോസിൽ എം എസ് സിക്ക് പഠിക്കുമ്പോൾ എന്റെ ക്ലാസ്സിലെ 13 പേരിൽ ഇൽ 6,7 ഓളം പേർ നല്ല പഠിപ്പിസ്റ്റുകളിയിരുന്നു. മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയ എല്ലാവർക്കും ബി എസ് സി ഫിസിക്സിന് 90% above മാർക്കും ഉണ്ടായിരുന്നു. ഇവരെല്ലാരും തന്നെ നല്ല ദൈവഭക്തരും ആയിരുന്നു. ബി എഡ് കോളേജിൽ എം എസ് സിക്ക് 85% above മേടിച്ച് വന്ന ആറിൽ നാല് പേരും ദൈവവിശ്വാസികളും തിങ്കളാഴ്ച വ്രതവും വെളളിയാഴ്ച വ്രതവും ഒക്കെ നോക്കുന്നവരായിരുന്നു.എന്നേ ഇതുവരേ സയൻസ് പഠിപ്പിച്ച എല്ലാ ടീച്ചേഴ്സും ദൈവവിശ്വാസികൾ ആയിരുന്നു. ഇവിടുത്തെ സയൻസ് പഠനം ഒക്കെ വെറും തിയറി പഠനം ആയി പോകുന്നതാണ് പഠിച്ചവരിലും ഇത്രയധികം ദൈവ വിശ്വാസികളെ കാണാൻ പറ്റുന്നത്. ക്രിട്ടിക്കൽ തിങ്കിങ്ങും റീസണിങ്ങും സയൻസിലെ ഒരു വലിയ ഘടകം ആണെങ്കിലും അതൊന്നും ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനവും പ്രമോട്ട് ചെയ്യാറില്ല. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മത മാനേജ്മെന്റിന് കീഴിലാണ് താനും.

സയൻസ് പഠിക്കുന്നതിലൂടെ ഇവിടെ ദൈവ വിശ്വാസം കുറയുമെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് സയൻസ് പഠിക്കുന്നതിലൂടെ, ശാസ്ത്ര അഭിരുചിയും ക്രിട്ടിക്കൽ തിങ്കിങ്ങും റീസണിങ്ങും വളർത്തുന്നതിലൂടെ വളർന്നുവരുന്ന തലമുറയിലെ അന്ധവിശ്വാസം ഇല്ലാതാക്കാം എന്നത് പോസിബിൾ ആണ് എന്ന് എനിക്ക് തോന്നുന്നു. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരോട് പോയി ദൈവം ഇല്ലെന്ന് ആർഗ്യൂ ചെയ്ത് അവരെ വെറുപ്പിക്കുന്നത് ശരിയാണ് എന്നെനിക്ക് തോന്നുന്നില്ല. ദൈവം ഉണ്ടെന്ന് കരുതുന്നവർക്ക് ദൈവവിശ്വാസം വലിയൊരു സപ്പോർട്ട് ആണ്. മാനസിക പിന്തുണ ആണ്. അതുകൊണ്ട് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ആ വഴിക്ക് പോട്ടേ, ദൈവമില്ല എന്ന് വിശ്വസിക്കുന്നവർ ആ വഴിക്കും. (സത്യപ്രതിജ്ഞയെ സംബന്ധിച്ച ചില ആരോപണം കണ്ടപ്പോൾ എഴുതിയത്).

ദൈവ വിശ്വാസത്തെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പാണിത്. പഠിച്ചവർ പോലും ദൈവത്തിൽ വിശ്വസിക്കുന്നവർ ആണെന്നും തനിക്ക് ചുറ്റുമുള്ളവർ എല്ലാം അങ്ങനെ ആണെന്നുമാണ് ശ്രീലക്ഷ്മി കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.