Connect with us

സിനിമ വാർത്തകൾ

ഈ പോസ്റ്റ് കണ്ടെങ്കിലും അതു മാറ്റട്ടേ എന്നു കരുതിയാണ് ഞാൻ ഫെയ്സ്ബുക്കിൽ അതേക്കുറിച്ച് എഴുതിയത്

Published

on

കേരളത്തെ മുഴുവൻ ഒരുപാട് വിഷമത്തിൽ ആഴ്ത്തിയ മരണം ആയിരുന്നു വിസ്മയയുടേത്, വിസ്മയ മരണപ്പെട്ടതിനു പിന്നാലെ വിസ്മയയുടെ സഹോദരന്റെ യൂട്യൂബ് ചാനലിൽ വിസ്മയയുടെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു, എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്, ഇതിനു പിന്നാലെ ഷിയാസ് കരീം ഒരു പോസ്റ്റ് ഇട്ടിരുന്നു, ഷിയാസിന്റെ പോസ്റ്റ് വൈറൽ ആയതിന് പിന്നാലെ വിജിത്ത് അതിൽ കമെന്റുമായി എത്തി, ആ വീഡിയോ അപ്ലോഡ് ചെയ്തത് താൻ അല്ല എന്നും അത് വേറെ ഒരാളാണ് കണ്ട്രോൾ ചെയ്യുന്നത് എന്നുമാണ് വിജിത് പറഞ്ഞത്. ഇപ്പോൾ അതെ കുറിച്ച് ഷിയാസ് പറയുകയാണ്, അദ്ദേഹം ക്ഷമ ചോദിച്ച് എനിക്ക് മെസേജ് അയച്ചു. വിഡിയോസ് മാറ്റി. തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. സ്വന്തം പെങ്ങൾ പീഡനമേറ്റ് മരിച്ച്,

ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ഇങ്ങനെ ബി.ജി.എം ഒക്കെ ചേർത്ത് ആ കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തത് ശരിയാണെന്ന് എനിക്കു തോന്നിയില്ല. ആദ്യം ഞാൻ അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. നമ്പർ കിട്ടിയില്ല. ഒടുവിൽ ഈ പോസ്റ്റ് കണ്ടെങ്കിലും അതു മാറ്റട്ടേ എന്നു കരുതിയാണ് ഞാൻ ഫെയ്സ്ബുക്കിൽ അതേക്കുറിച്ച് എഴുതിയത്. ‘ഞാൻ ചെയ്തത് തെറ്റാണെങ്കില്‍ ക്ഷമിക്കണം’ എന്നാണ് അദ്ദേഹം മെസേജ് അയച്ചത്. അദ്ദേഹത്തിന് ചെയ്തത് തെറ്റാണെന്ന് മനസ്സിലായതിലും ആ വിഡിയോസ് മാറ്റിയതിലും സന്തോഷം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്ന് പറഞ്ഞു. ഒരുപാട് പേർ എന്റെ പോസ്റ്റിന് പോസിറ്റീവായി പ്രതികരിച്ചു. ഈ വിഡിയോസ് പോസ്റ്റ് ചെയ്തത് ശരിയായില്ല എന്നാണ് പലരും പറഞ്ഞത് എന്നാണ് താരം പറയുന്നത്.

സ്വന്തം പെങ്ങൾ ( വിസ്മയ ) ക്രൂരമായ രീതിയിൽ പീഡിനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങൾക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരൻ ഇല്ലേ ? കേസിലെ പ്രതിയുടെ മുഖത്ത് ” ” ഈ ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാൻ ഉള്ളു എന്റെ പെങ്ങൾക്കൊ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ … വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികൾ , ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്‌മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട് , അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇടുമ്പോൾ പല അഭിപ്രയം ഉണ്ടാകും ഇതാണ് എന്റെ അഭിപ്രയം … എനിക്ക് ചിന്തിക്കാൻ കഴിയില്ല എനിക്ക് ചെയ്യാൻ കഴിയില്ല എന്റെ പെങ്ങൾ ആയിരുന്നു വിസ്മയുടെ സ്ഥാനത്ത് എങ്കിൽ എന്നായിരുന്നു ഷിയാസ് കുറിച്ചത്

Advertisement

സിനിമ വാർത്തകൾ

ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ 

Published

on

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.

ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.

എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില്‍ ദാസേട്ടന്‍ പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .

Continue Reading

Latest News

Trending