ഷറഫുദ്ധീൻ  നായകനായ ‘1744  വൈറ്റ് ഓൾട്ടോ ‘ യുടെ രസകരമായ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. തിങ്കളാഴ്ച്ച നിസ്ചയം  എന്ന സിനിമക്ക് ശേഷം സെന്ന ഹെഗ്‌ഡെ  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വളരെ വത്യസ്തയാർന്ന കഥ പറയുന്നു ചിത്രമാണ് ഇത്, കാഞ്ഞങ്ങാട് പശ്ചാത്തലം ഒരുക്കിയ ഈ ചിത്രത്തിൽ  ഷറഫുദ്ധീൻ ആണ് നായകനായി എത്തുന്നത്.


ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധി  താരങ്ങൾ അഭിനയിക്കുന്നു ഈ ചിത്രത്തിൽ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിരമിക്കുന്നത്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. തിരക്തയിലും അന്നാ ഹെഡ്ജ്ക്കഗ്പ്പം  ഛായാഗ്രാഹകനായ  ശ്രീരാജ് രവീന്ദ്രനും കൂടെ ചേരുന്നു. ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു.
അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്‌ഷൻ ഡിസൈൻ  ഉല്ലാസ് ഹൈധൂര്, കല സംവിധാനം വിനോദ് പട്ടണക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്, ചിത്രം നവംബറിൽ തീയറ്ററുകളിൽ എത്തും.