മലയാളസിനിമയിലെ അനശ്വര നടൻ ആണ് ജയൻ. ഇന്നും അദ്ദേഹത്തെ ആരാധിക്കുന്ന ഒരു തലമുറ തന്നെയുണ്ട്. അദ്ദേഹം 120 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക്‌ ഒരു ആവേശം ആണ്. ശാപമോഷം എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ എത്തിയത്. ഇപ്പോൾ ജയനെ കുറിച്ചും, ജയഭാരതിയെ കുറിച്ചും എഴുത്തുകാരനായ ശ്രീകുമാരൻ തമ്പി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെദ്ധ ആകുന്നതു. ജയഭാരതി അന്ന് ഒരിക്കലും ആരോടും പറയാത്ത ആ രഹസ്യം എന്നോട് പറഞ്ഞത്.

ശ്രീകുമാരൻ തമ്പി പറയുന്നു തന്റെ എക്കലത്തെയും നല്ലൊരു സുഹൃത്തായിരുന്നു ജയൻ. ജയന്റെ അമ്മാവന്റെ മകൾ ആയിരുന്നു ജയഭാരതി. ഈ വിവരം ജയഭാരതി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ഞാൻ ജയന്റെ സുഹൃത്തായതിനാൽ ആണ് ജയഭാരതി ഈ രഹസ്യം എന്നോട് പറഞ്ഞത്. അദ്ദേഹം എന്റെ സിനിമയായ ആക്രമണം എന്ന സിനിമയിൽ തെറ്റായ ജീവിതം നയിക്കുന്ന ഒരു പെണ്ണിനെ നേര്‍വഴിയില്‍ കൊണ്ട് വരാനായി അവളെ വിവാഹം കഴിക്കുന്ന ഐപിഎസ് ഓഫീസര്‍ ആയിട്ടായിരുന്നു എത്തിയിരുന്നത്. നര്‍ത്തകിയായ ആ പെണ്ണിന്റെ വേഷം ചെയ്തിരുന്നത് ജയഭാരതിയുമായിരുന്നു.

അവരുടെ ഒരു വെഡിങ്ങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും അന്ന് ഞാൻ കാണിച്ചിരുന്നു. പക്ഷെ ആ സിനിമയുടെ ഷൂട്ടിങ് പകുതിയാകും മുമ്പ് ജയന്‍ ഞങ്ങളെ വിട്ടുപോയിരുന്നു. ആ സിനിമ എന്റെ സ്വപ്നമായിരുന്നു. അത് പൂർത്തിയാക്കാതെ അയാൾ പോയി.ശേഷം ആ കഥ മറ്റൊരു കഥാഗതിയിൽ ആക്കി ആ ചിത്രം ഞാൻ മനസില്ലാ മനസോടെ പൂർത്തിയാക്കിയിരുന്നു പക്ഷെ അത് വിജമായിരുന്നില്ല. നിർമാണവും ഞാൻ തന്നെ ആയിരുന്നത് കൊണ്ട് അതിന്റെ നഷ്ടവും ഞാൻ തന്നെ സഹിച്ചു എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.