1998ൽ ദാദാസാഹിബ് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി തീര്‍ന്ന താരമാണ് നടി സനുഷ സന്തോഷ്. ഈ കാലയളവിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ കരസ്ഥമാക്കിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്. 2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ് ഒടുവിൽ താരം മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ തന്റെ വിഷാദ രോഗത്തെ കുറിച്ച് പറയുകയാണ് താരം
ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയൊരാള്‍ ആണ്. അല്ലെങ്കില്‍ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. പനി വരുമ്പോള്‍ മരുന്ന് കഴിച്ചാല്‍ അഞ്ച് ദിവസം കൊണ്ട് മാറും എന്ന് പറയുന്നത് പോലെത്തെ പ്രശ്‌നമല്ല ഡിപ്രഷന്‍. ചില ദിവസങ്ങളില്‍ നമ്മള്‍ വളരെ സന്തോഷത്തോടെ ഇരിക്കും. പക്ഷേ ഒരു നിമിഷം മതി. വിഷാദത്തിലേക്ക് വീഴാന്‍. എനിക്കും ഇങ്ങനെയൊക്കെ ഉള്ള അനുഭവം ഉണ്ടായപ്പോള്‍ എന്റെ കുടുംബം, അനിയന്‍, അടുത്ത സുഹൃത്തുക്കള്‍, അവരൊക്കെ കൂടെ തന്നെ നിന്നു. അവരുടെ സഹായം കൊണ്ടാണ് ഞാന്‍ അതിജീവിച്ചത്. പിന്നെ എന്റെ ഡോക്ടര്‍മാരും.എനിക്ക് റിലേഷന്‍ഷിപ്പ് ഉണ്ട്. അതിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിഷാദത്തില്‍ പെട്ടതെന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നതെന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതെ ഇരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞ് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ് എന്നാണ് താരം പറയുന്നത്.
