Connect with us

സിനിമ വാർത്തകൾ

അധികം തടി വെക്കേണ്ട, ഒരു അമ്മായി ലുക്ക് തോന്നും, കമെന്റിനു മറുപടിയുമായി സാധിക

Published

on

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് ഒക്കെ മോശം കമെന്റുമായി വരുന്ന പുരുഷ കേസരികൾക്ക് ഒക്കെ ചുട്ട മറുപടിയും താരം നൽകാറുണ്ട്.

sadhika

മിനിസ്‌ക്രീനിൽ തിളങ്ങിയ സാധിക ഇപ്പോൾ കൂടുതലായും റിയാലിറ്റി ഷോകളിൽ ആണ് പങ്കെടുക്കാറുള്ളത്. രാധിക വേണുഗോപാൽ എന്ന തന്റെ പേര് മാറ്റി സാധിക വേണുഗോപാൽ എന്ന് താരം ആക്കുകയായിരുന്നു, തന്റെ ജീവിതത്തിൽ നേരിട്ട എല്ലാ പ്രശ്നങ്ങഉം താരം തുറന്നു പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തനിക്ക് ഒരാൾ അയച്ച മെസ്സേജിന് മറുപടി നൽകി എത്തിയിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടിയാണ് സാധിക മറുപടി നല്കയിരിക്കുന്നത്, തനിക്കെതിരെ വന്ന ബോഡി ഷെയ്‌മിങ്ങിനെതിരെ താരം പ്രതികരിച്ചത് ഇങ്ങനെ,

അധികം തടി വക്കണ്ടാട്ടോ…. അപ്പൊ ഒരു അമ്മായി ലുക്ക്‌ തോന്നുന്നു…..’ എന്നാണ് സാധികയുടെ ഒരു പോസ്റ്റിനു താഴെ ഒരാൾ കമന്റുമായി എത്തിയത്. ഇതിന്, ‘ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ… ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി…’എന്നാണ് സാധിക മറുപടി കുറിച്ചത്

സിനിമ വാർത്തകൾ

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യ….

Published

on

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ പുരസ്‌കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്‌കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്‌കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്‌കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്‌കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്‌കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

Continue Reading

Latest News

Trending